മാനന്തവാടി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന സമീപനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണം എന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി മാനന്തവാടി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിന് മുന്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കെ.വി. ഷിനോജ് അധ്യക്ഷത വഹിച്ചു. ടി.എ. റെജി, ജോർജ് പടകുട്ടിൽ, സാബു പൊന്നി, ഗിരിജാ സുധാകരൻ, കെ. കൃഷ്ണൻ, സി.ബി. പ്രസാദ്, പി.എസ്. രാജേഷ്, ടി.കെ. ആർഷിദ്, എ.കെ. രാഘവൻ, അണിയേരി അസിസ്, കെ.ജെ. സലിമോൻ, ഹംസകുട്ടി, വാസന്തി കാട്ടിക്കുളം എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമത്തിനെതിരേയും പദ്ധതിക്ക് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയ നടപടിയിലും പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനം പ്രകാരം കൽപ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണയും നടത്തി. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. മുരളി അധ്യക്ഷത വഹിച്ചു.
കെ.കെ. രാജേന്ദ്രൻ, സി.എ. അരുണ്ദേവ്, ഹർഷൽ കോനാടൻ, എം.ബി. ശശികുമാർ, ആർ. രാജൻ, രാജാറാണി, മുഹമ്മദ് ബാവ, സി.കെ. നിഷ, ബിന്ദു ജോസ്, അർജുൻ ദാസ്, ഡിന്റോ ജോസ്, കെ.ജി. രവീന്ദ്രൻ, കെ. രാജൻ മുണ്ടേരി, ഷബ്നാസ് മുണ്ടേരി എന്നിവർ നേതൃത്വം നൽകി.