ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം പുരോഗമിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ട്.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പരിസരത്ത് പുതിയ പാര്‍ക്കിംഗ് കേന്ദ്രമൊരുങ്ങുന്നു. റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പക്ഷിക്കാഷ്ഠം വീഴുന്ന പ്രശ്നത്തിന് പരിഹാരം വേണമെന്നുമുള്ള ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ഒരു നൂറ്റാണ്ടിലേറെയായി കാടുപിടിച്ചു കിടന്ന സ്ഥലമാണ് നവീകരിച്ച് പാര്‍ക്കിംഗ് കേന്ദ്രമാക്കി ഒരുക്കുന്നത്. ഇതിനു പുറമേ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഉപയോഗശൂന്യമായി കിടന്ന ശൗചാലയത്തിന്റെയും എസി വിശ്രമമുറിയുടേയും നവീകരണവും തൃശൂര്‍ ഭാഗത്തേക്കുള്ള 600 മീറ്റര്‍ നീളമുള്ള പ്ലാറ്റ് ഫോമില്‍ ടൈല്‍ വിരിക്കുന്ന ജോലികളും പൂര്‍ത്തിയായി.
ഷെല്‍ട്ടറുകളുടെയും ഇരിപ്പിടങ്ങളുടേയും നിര്‍മാണവും ഹൈമാസ്റ്റ് ലൈറ്റ്, സ്റ്റേഷന് കവാടം എന്നിവ സ്ഥാപിക്കുന്നതിനുള്ള പണികളും ഉള്‍പ്പെടെ രണ്ട് കോടിരൂപയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്.