x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ വി​ക​സ​നസ്വ​പ്ന​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു: ആ​ര്‍. ബി​ന്ദു


Published: March 18, 2026 01:31 AM IST | Updated: March 18, 2026 01:31 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ സാ​ക്ഷാ​ല്‍​ക്ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​ആ​ര്‍. ബി​ന്ദു.

സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഠാ​ണാ - ച​ന്ത​ക്കു​ന്ന് റോ​ഡ് വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​യ​തും പൊ​തു​മ്പു​ചി​റ ടൂ​റി​സം പ​ദ്ധ​തി പൂ​ര്‍​ത്തി​ക​രി​ക്കാ​നാ​യ​തും നി​പ്മ​റി​നെ ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്തി​ച്ച​തും ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ​ന്ന് ബി​ന്ദു ചൂ​ണ്ടി​ക്കാ​ട്ടി. ജു​ഡീ​ഷ്യ​ല്‍ കോ​ര്‍​ട്ട് കോം​പ്ല​ക്‌​സി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കോ​ന്തി​പു​ല​ത്ത് സ്ഥി​ര ത​ട​യ​ണ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​യ​തും ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​ക​രി​ക്കാ​നാ​യ​തും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള്‍ ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്താ​നാ​യ​തും ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.

ഠാ​ണാ - ച​ന്ത​ക്കു​ന്ന് റോ​ഡ് വി​ക​സ​നം യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. പ്ര​ഫ. കെ.​യു. അ​രു​ണ​ന്‍ എം​എ​ല്‍​എ ആ​യി​രു​ന്ന സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ 2021 ജ​നു​വ​രി മാ​സ​ത്തി​ലാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ആ​ദ്യ ഉ​ത്ത​ര​വ് ഇ​ങ്ങു​ന്ന​തെ​ന്ന് ഡോ. ​ആ​ര്‍. ബി​ന്ദു ചൂ​ണ്ടി​ക്കാ​ട്ടി.

താ​ന്‍ ജ​ന​പ്ര​തി​നി​ധി​യാ​യി വ​ന്ന​തി​നു​ശേ​ഷം ഏ​ഴോ​ളം സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യ​തെ​ന്നും ​ആ​ര്‍. ബി​ന്ദു പ​റ​ഞ്ഞു.

എം​എ​ല്‍​എ​യു​ടെ പ്ര​സ്താ​വ​ന:വാ​സ്ത​വ​വി​രു​ദ്ധം: തോമസ് ഉ​ണ്ണി​യാ​ട​ന്‍ 

ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​നപ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് എം​എ​ല്‍​എ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ന്‍ എം​എ​ല്‍​എ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.

ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഠാ​ണാ - ച​ന്ത​ക്കു​ന്ന് റോ​ഡ് പ​ദ്ധ​തി​ക്കു തു​ട​ക്കം​കു​റി​ച്ച​ത്. താ​ന്‍ എം​എ​ല്‍​എ ആ​യി​രു​ന്ന കാ​ല​ത്ത് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ക്കു​ക​യും, നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 11 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഒ​രു​വ​ര്‍​ഷംകൊ​ണ്ട് തീ​രേ​ണ്ട ഈ ​പ​ദ്ധ​തി 10 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

കേ​ര​ള​ത്തി​ല്‍ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും വ​ലി​യ കോ​ട​തി സ​മു​ച്ച​യ​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ കോ​ട​തിസ​മു​ച്ച​യ​വും 10 വ​ര്‍​ഷംമു​ന്പ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​താ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ മെ​ല്ലെ​പ്പോക്ക് മൂ​ലം ഈ ​പ​ദ്ധ​തി ഇ​പ്പോ​ഴും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്കം​കു​റി​ക്കു​ക​യും എ​ല്ലാ​വി​ധ​ത്തി​ലു​മു​ള്ള അ​നു​മ​തി​ക​ളും ല​ഭി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ​ണം അ​നു​വ​ദി​ക്കു​ക​യും​ചെ​യ്ത ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കെ​എ​സ്ആ​ര്‍​ടി​സി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ഓ​ര്‍​ക്കാ​തി​രി​ക്കു​ന്ന​ത് നാ​ടി​നോ​ടു​ കാ​ണി​ക്കു​ന്ന അ​വ​ഹേ​ള​ന​മാ​ണെ​ന്നും ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.

Tags : R. Bindu nattuvishesham local news

Recent News

Corehub Up