x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട ജ​വാ​ന് പു​തു​ജ​ന്മം; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്


Published: August 4, 2026 07:36 AM IST | Updated: August 4, 2026 07:36 AM IST

നി​ല​മ്പൂ​ര്‍: കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട ജ​വാ​ന്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി​പൊ​ട്ടി സ്വ​ദേ​ശി അ​മ്പാ​ഴ​ത്തൊ​ടി ശ​ര​ത്ത് (23) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 ഓ​ടെ വീ​ടി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട​ത്. നി​ല​മ്പൂ​രി​ല്‍ നി​ന്നും മൈ​ലാ​ടി പൊ​ട്ടി​യി​ലെ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

കാ​ട്ടാ​ന​യെ തൊ​ട്ട​രി​കി​ല്‍ ക​ണ്ടു​ഭ​യ​ന്ന ശ​ര​ത്ത് ബൈ​ക്കി​ല്‍ നി​ന്ന് ഇ​റ​ങ്ങിയോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ഴ​യോ​ര​ത്തെത്തിയ ആ​ന​യെ ആ​ര്‍​ആ​ര്‍​ടി​യി​ലെ വ​ന​പാ​ല​ക​രെത്തി പ​ട​ക്കം പൊ​ട്ടി​ച്ചും റ​ബ​ര്‍ ബു​ള്ള​റ്റ് ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​ച്ചും കാ​ടു​ക​യ​റ്റു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെ​രു​വ് വി​ള​ക്കി​ല്ല. നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. മൈ​ലാ​ടി​പൊ​ട്ടി ഭാ​ഗ​ത്ത് പു​ലി സാ​ന്നി​ധ്യ​വു​മു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ഇ​വി​ടെ വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട​യി​ല്‍ പു​ലി​യെ​യും ക​ണ്ടി​രു​ന്നു.

Tags : nattu vishesham Jawan gets a new lease of life after

Recent News

Corehub Up