കട്ടപ്പനയിലെ ഇരുപത്തിയേഴാമത് സംയുക്ത ക്രിസ്തുമസ് ആഘോഷം യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മോർ പീലക്സീനോസ് ഉദ്ഘാടനം ചെയ്യുന്നു.
കട്ടപ്പന: കട്ടപ്പനയിലെ സംയുക്ത ക്രിസ്മസ് ആഘോഷം കട്ടപ്പന സെന്റ്് ജോർജ് യാക്കോബായ പാരീഷ് ഹാളിൽ നടന്നു. യാക്കോബായ സുറിയാനി സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മോർ പീലക്സീനോസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചെയർമാൻ വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
കട്ടപ്പന സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി ഫാ. ജോസ് മംഗലത്ത് ക്രിസ്മസ് കേക്ക് മുറിച്ചു. എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ജനറൽ കണ്വീനർ ജോർജ് ജേക്കബ്, വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജിതിൻ വർഗീസ്, കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. സജോ ജോഷ്വാ മാത്യു, കട്ടപ്പന സെന്റ് ജോർജ് യാക്കോബായ ചർച്ച് വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, കട്ടപ്പന സെന്റ് ജോണ്സ് സിഎസ്ഐ ചർച്ച് വികാരി റവ ഡോ. ബിനോയി പി. ജേക്കബ്, കട്ടപ്പന ക്നാനായ ചർച്ച് വികാരി ഫാ. ഷിജു വട്ടംപുറത്ത്, കട്ടപ്പന സെന്റ് ജോർജ് ഫൊറോന ചർച്ച് സഹവികാരിമാരായ ഫാ. അനൂപ് കരിങ്ങാട്, ഫാ. മജു നിരവത്ത് തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. സമ്മാന വിതരണം, കൂപ്പണ് നറുക്കെടുപ്പ് എന്നിവയും നടന്നു.
Tags : Joint Christmas celebration nattuvisesham local news