x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോട്ടോ ഫിനിഷിൽ കെ.വി.സുമേഷ്

പി. ​ജ​യ​കൃ​ഷ്ണ​ൻ
Published: May 5, 2026 01:51 AM IST | Updated: May 5, 2026 01:51 AM IST

അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​വി. സു​മേ​ഷി​നെ തോ​ളി​ലേ​റ്റി പു​തി​യ​തെ​രു​വി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ -​ദീ​പി​ക

ക​ണ്ണൂ​ര്‍: പാ​ർ​ട്ടി കോ​ട്ട​യാ​യ ക​ണ്ണൂ​രി​ൽ സി​പി​എ​മ്മി​ന്‍റെ കു​ത്ത​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ലും സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ൾ ക​ട​പു​ഴ​കി​യ​പ്പോ​ൾ ഓ​ടി ന​ട​ന്ന് നെ​ഞ്ചി​ലേ​റ്റി​യ അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം കെ.​വി. സു​മേ​ഷി​നെ കൈ​വി​ടാ​ത്ത​ത് ജി​ല്ല​യി​ലെ സി​പി​എം നേ​തൃ​ത്വ​ത്തി​ന് ആ​ശ്വാ​സ​വും അ​ഭി​മാ​ന​വു​മാ​യി. ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും ഫോ​ട്ടോ ഫി​നി​ഷി​നൊ​ടു​വി​ൽ സു​മേ​ഷ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു.

അ​വ​സാ​ന റൗ​ണ്ടു വ​രെ മോ​ശ​മ​ല്ലാ​തെ ലീ​ഡ് നി​ല തു​ട​ർ​ന്ന സു​മേ​ഷ് അ​വ​സാ​നം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പി​ന്നോ​ക്കം പോ​യ​ത്. അ​വ​സാ​ന റൗ​ണ്ടി​ന്‍റെ ആ​ദ്യം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​രീം ചേ​ലേ​റി 54 വോ​ട്ടി​ന് മു​ന്നി​ലെ​ത്തി​യെ ങ്കി​ലും അ​വ​സാ​ന ഘ​ട്ടം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​വി. സു​മേ​ഷ് 349 ന് ​വോ​ട്ടി​ന് വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 6141 വോ​ട്ടി​നാ​ണ് കെ.​വി. സു​മേ​ഷ് തെ​ര​ഞ്ഞെ​ടു ക്ക​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ​യും ഭാ​ഗ്യം സു​മേ​ഷി​ന്‍റെ കൂ​ടെ​യാ​ണെ​ന്നു പ​റ​യാം.

എ​ന്നാ​ൽ അ​പ​ര​ന്മാ​രു​ടെ വോ​ട്ടു​ക​ളും അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ വി​ധി നി​ർ​ണ​യ​ത്തെ സ്വാ​ധീ​നി ച്ചി​ട്ടു​ണ്ട്. സ്വ​ന്ത്ര​ന്മാ​രാ​യ ക​രീം ച​ന്ദ്രോ​ത്ത് 115 ഉം, ​വി.​വി. അ​ബ്ദു​ൾ ക​രീം 235 വോ​ട്ടും നേ​ടി​യ​ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് തി​രി​ച്ച​ടി​യാ​യ​പ്പോ​ൾ, എ​ൽ​ഡി​എ​ഫി​ലെ കെ.​വി. സു​മേ​ഷി​ന് കെ. ​സു​മേ​ഷ് കു​മാ​ർ (106 വോ​ട്ട്), ടി.​പി. സു​മേ​ഷ് (124 വോ​ട്ട്) എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം വി​ല​ങ്ങു​ത​ടി​യാ​യി. ജി​ല്ല​യി​ല്‍ ശ്ര​ദ്ധേ​യമാ​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ഴീ​ക്കോ​ട്. ഇ​ക്കു​റി മ​ത്സ​ര​ത്തി​നു വീ​റും വാ​ശി​യും ഏ​റി​യി​രു​ന്നു. രേണുകയാണ് സുമേഷിന്‍റെ ഭാര്യ. മക്കൾ: അളകനന്ദ, ആരുഷ്.

Tags : photo finish nattuvishesham local news

Recent News

Corehub Up