x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 49.25 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം കൈ​മാ​റി


Published: August 4, 2026 07:57 AM IST | Updated: August 4, 2026 07:57 AM IST

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ പ്ര​ദേ​ശ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 49,25,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം കൈ​മാ​റി.

അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട എ​ട്ട് പേ​രു​ടെ ച​ന്ദ്ര​ബാ​ൻ (മ​ധ്യ​പ്ര​ദേ​ശ്), ബി​കാ​ഷ് കു​മാ​ർ (ബി​ഹാ​ർ), അ​ൻ​മോ​ൽ (ജാ​ർ​ഖ​ണ്ഡ്), ബി​ക്രം സിം​ഗ് റാ​ണ (ഹി​മാ​ച​ൽ പ്ര​ദേ​ശ്), രാ​ഹു​ൽ ശ​ർ​മ (ഹി​മാ​ച​ൽ പ്ര​ദേ​ശ്), മു​ഹ​മ്മ​ദ് ഇം​റാ​ൻ അ​ൻ​സാ​രി (ബി​ഹാ​ർ), രാ​കേ​ഷ് ഗു​ച്ചൈ​ത് (പ​ശ്ചി​മ​ബം​ഗാ​ൾ), അ​സ്ഹ​റു​ദ്ദി​ൻ അ​ൻ​സാ​രി (ഉ​ത്ത​ർ​പ്ര​ദേ​ശ്) കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ആ​കെ 40 ല​ക്ഷം രൂ​പ കൈ​മാ​റി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ല് പേ​ർ​ക്ക് സൂ​ര​ജ് യാ​ദ​വ്, സ​ഞ്ജ​യ് ഠാ​ക്കൂ​ർ, ര​ജ​നീ​ഷ് റാ​വ​ത്ത്, ദി​ലീ​പ് യാ​ദ​വ് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം എ​ട്ട് ല​ക്ഷ​വും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ച് പേ​ർ​ക്ക് ടി.​കെ. കു​ഞ്ചു, ഹി​ർ കു​മാ​ർ, ത​ൻ​മ​യ് ഘോ​ഷ്, കൂ​ട​മ്മാ​ൽ, സ​ന്തോ​ഷ് കു​മാ​ർ 25,000 രൂ​പ വീ​തം ആ​കെ 1,25,000 രൂ​പ​യും അ​നു​വ​ദി​ച്ചു. ദു​ര​ന്ത ബാ​ധി​ത​രു​ടെ ബാ​ങ്ക് അ​കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം കൈ​മാ​റി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Tags : nattu vishesham Kalladi Landslide

Recent News

Corehub Up