െന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍ മാവിന്‍തൈ നടുന്നു.
കരിങ്കുന്നം: സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസയുമായി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസില്‍ സെന്‍സസ് മരം നട്ടു. ഇതോടൊപ്പം ഒരു മാസമായി അധ്യാപകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് പരിസമാപ്തി കുറിക്കുകയും സ്കൂളില്‍ പരിസ്ഥിതി സംരക്ഷണ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്തു.സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സത്ഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകട്ടെ എന്നാശംസിച്ചാണ് മാവിന് തൈ നട്ടത്.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട സ്കൂളിലെ 16 അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിസ്ഥിതി സംരക്ഷണത്തിനായി സെന്‍സസ് മരം നട്ടത്. പ്രിന്‍സിപ്പല്‍ ഡോ. ലിന്‍സി അലക്സ് , ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ജിനോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews tree