x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാസർഗോട്ടെ ന​ഗ​ര​വ​നം കൂ​ടു​ത​ല്‍ സു​ന്ദ​ര​മാ​കും


Published: June 13, 2026 02:56 AM IST | Updated: June 13, 2026 02:56 AM IST

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ന്‍റെ പ്ര​കൃ​തി സൗ​ഹൃ​ദ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് മു​ത​ല്‍ കൂ​ട്ടാ​കു​ന്ന സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ​വ​കു​പ്പി​ന്‍റെ ന​ഗ​ര​വ​നം മൂ​ന്നു മാ​സ​ത്തി​ന​കം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തു​റ​ന്നു​കൊ​ടു​ക്കും. ജി​ല്ലാ​ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ന​ഗ​ര​വ​ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് പു​രോ​ഗ​തി വി​ല​യി​രു​ത്തി.

കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ പ​ള്ളം ക​സ​ബ പാ​ല​ത്തി​നു സ​മീ​പം 21 ഹെ​ക്ട​ര്‍ സ്ഥ​ല​ത്ത് പ​ട​ര്‍​ന്ന് പ​ന്ത​ലി​ച്ചു​കി​ട​ക്കു​ന്ന ക​ണ്ട​ല്‍ വ​നം ആ​ണ് ന​ഗ​ര​വ​ന​മാ​യി വി​ക​സി​പ്പി​ച്ച​ത് കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ന​ഗ​ര​വ​ന​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്തി വി​നോ​ദ​സ​ഞ്ചാ​ര വി​ശ്ര​മ കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സി.​വി. വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു. ന​ഗ​ര​വ​ന​ത്തെ​ക്കു​റി​ച്ച് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ വി​ശ​ദീ​ക​രി​ച്ചു. വ​ന​ത്തി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചും മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ന്‍ ക​മ്പി വ​ല​ക​ള്‍ സ്ഥാ​പി​ച്ചും വ​നം വ​കു​പ്പ് ഈ ​വ​ന​ത്തെ സം​ര​ക്ഷി​ക്കു​ന്നു.

നി​ല​വി​ല്‍ ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, പാ​ര്‍​ക്കിം​ഗ്, ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി ന​ഗ​ര​വ​നം സ​ജ്ജ​മാ​ണ്. ന​ട​പ്പാ​ത, ക​ഫ​റ്റീ​രി​യ, വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍, ഫ്ലോ​ട്ടിം​ഗ് ബോ​ട്ടു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ച്ച് മ​നോ​ഹ​ര​മാ​ക്കും. കു​ട്ട​വ​ഞ്ചി​യും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. വ​ന​ത്തി​നു​ള്ളി​ല് കു​ട്ടി​ക​ള്‍​ക്കാ​യി ചെ​റി​യ പാ​ര്‍​ക്കി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

 

Tags : urban forest Nattuvishesham District News

Recent News

Corehub Up