കോട്ടയം: നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍, കെ. ബിനിമോന്, മാണി സി. കാപ്പന്, എം.ജെ. സെബാസ്റ്റ്യന്‍, വിനു ജോബ്, പ്രഫ. റോണി കെ. ബേബി എന്നിവര്‍ക്കും നഗരസഭ ചെയര്പേഴ്സണ്മാര്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ക്കും കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 20നു സ്വീകരണം നല്‍കും.
രാത്രി ഏഴിനു കാരിത്താസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. സിറ്റിസണ്‍സ് ഫോറം ചെയര്മാന് ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുന്‍മന്ത്രി വി.എന്‍. വാസവന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴികാടന്, അഡ്വ. വി.ബി. വിനു, അഡ്വ. പി.പി. ജോസഫ്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കുര്യന് ചാലങ്ങാടി സിഎംഐ, ദര്‍ശന അക്കാദമി ഡയറക്ടര്‍ ഫാ. ഫിജി നടുവിലേത്തറയില്‍, ഗിരിദീപം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. സൈജു കുര്യന് എന്നിവര്‍ പ്രസംഗിക്കും.
Tags : Citizenship acceptance Nattuvishesham District News