x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രംസ​മി​തി യോ​ഗം ഓ​ൺ​ലൈ​നി​ൽ വി​ളി​ച്ച​ത് ച​ട്ട​വി​രു​ദ്ധ​മെ​ന്ന് എ​ൽ​ഡി​എ​ഫ്


Published: June 13, 2026 04:09 AM IST | Updated: June 13, 2026 04:09 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി സ്ഥി​രം​സ​മി​തി യോ​ഗ​ങ്ങ​ൾ വി​ളി​ച്ച​തു സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്‌ എ​ൽ​ഡി​എ​ഫ്‌ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ.​എ​ൻ. സ​ലിം. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ എ​ല്ലാ ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചാ​ണ്‌ ക​മ്മി​റ്റി യോ​ഗം വി​ളി​ച്ച​ത്‌.

അം​ഗ​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ച്‌ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ചു. എ​ന്നാ​ൽ യോ​ഗം ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നു മ​മ​സി​ലാ​ക്കി ബോ​ധ​പൂ​ർ​വം അ​ധ്യ​ക്ഷ​യും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഒ​ഴി​വാ​യെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

തീ​രു​മാ​ന​മാ​ക്കേ​ണ്ട പ​ല​വി​ഷ​യ​ങ്ങ​ളു​ടെ​യും പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത്‌ യോ​ഗം കൃ​ത്യ​മാ​യി ചേ​ര​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ്‌ ആ​വ​ശ്യ​പ്പെ​ട്ടു. 46 സ്‌​കൂ​ളു​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ട്‌. സ്‌​കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്ഥി​രംസ​മി​തി​യാ​ണെ​ന്ന് എ.​എ​ൻ. സ​ലിം ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up