x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി​ക്കി​ടെ മൂ​ന്ന് വ‍​യ​സു​കാ​ര​ൻ സ്വ​ർ​ണ​മാ​ല വി​ഴു​ങ്ങി


Published: June 13, 2026 04:08 AM IST | Updated: June 13, 2026 04:08 AM IST

തി​രു​വ​ല്ല: ക​ളി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് വ​യ​സു​കാ​ര​ൻ വി​ഴു​ങ്ങി​യ സ്വ​ർ​ണ​മാ​ല എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​റ​ത്തെ​ടു​ത്തു.

ക​ഴി​ഞ്ഞ രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ തൊ​ണ്ട​യി​ൽ 25 സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മാ​ല കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​പ്പോ​ൾ മാ​ല വ​യ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​യി.

മാ​ല വ​യ​റ്റി​ൽ കു​ടു​ങ്ങി​യ​തോ​ടെ രാ​ത്രി​ത​ന്നെ ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​അ​നീ​ഷ് ജോ​ർ​ജ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം റോ​ത്ത് നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ മാ​ല പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up