കെജിഎസ്എൻയുവിന്റെ പുതിയ സാരഥികളും ഭാരവാഹികളും.
ഗാന്ധിനഗർ: കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് യൂണിയൻ (കെജിഎസ്എൻയു) സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെജിഎസ്എൻയു സംസ്ഥാന കമ്മിറ്റി രൂപീകരണം സർവീസ് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് നിർവഹിച്ചു. കെജിഎൻയു സംസ്ഥാന പ്രസിഡൻ് സന്തോഷ് കെ.എസ്. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെജിഎൻയു ജനറൽ സെക്രട്ടറി എസ്.എം. അനസ്, എൽ. ആശ, ടി.എസ്. ബിന്ദു, ചവറ ജയകുമാർ, എം.ജെ. ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
കെജിഎസ്എൻയു സംസ്ഥാന ഭാരവാഹികളായി എം. ജയറാം (സംസ്ഥാന പ്രസിഡന്റ്) ഫാത്തിമ, അമൽ എസ്. നായർ (സംസ്ഥാന വൈസ് പ്രസിഡന്റുമാർ ) അരുൺ (സംസ്ഥാന ജനറൽ സെക്രട്ടറി) അയന, ഫർഹാന, സാനിയ ( സംസ്ഥാന സെക്രട്ടറിമാർ) ലാവണ്യ (സംസ്ഥാന ട്രഷറർ ) എന്നിവരെയും കെജിഎസ്എൻയു സ്റ്റേറ്റ് അഡ്വൈസറായി കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസിനെയും തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews