x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എം​സി​സി ക​വ​ർ​ച്ച; ബാ​ല​കൃ​ഷ്ണ​നു​മാ​യി തെ​ളി​വെ​ടു​പ്പ്

വെബ് ഡെസ്ക്
Published: October 27, 2026 11:37 PM IST | Updated: October 27, 2026 11:37 PM IST

കോ​ഴി​ക്കോ​ട് വി​മാ​ന താ​വ​ള​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​പ്പോ​ൾ.

കൊ​യി​ലാ​ണ്ടി: കെ​എം​സി​സി ക​വ​ര്‍​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി നെ​ല്ലാ​ടി പ​ര​പ്പി​ല്‍ ബാ​ല​കൃ​ഷ്ണ​നു​മാ​യി കോ​ഴി​ക്കോ​ട് വി​മാ​ന താ​വ​ള​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
കൊ​യി​ലാ​ണ്ടി സി​ഐ ആ​ര്‍.​എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് ബാ​ല​കൃ​ഷ്ണ​നെ തെ​ളി​വെ​ടു​പ്പി​നാ​യി എ​യ​ര്‍​പോ​ര്‍​ട്ടി​ൽ എ​ത്തി​ച്ച​ത്.

ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​വി​ല്‍ താ​മ​സി​ച്ച സ്ഥ​ല​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു. കേ​സി​ല്‍ ഇ​നി അ​ഞ്ച് പ്ര​തി​ക​ളെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.
കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ ബോം​ബെ ഷാ​ജി, പ​യ്യോ​ളി സ്വ​ദേ​ശി റാ​ഷി, ബാ​വ എ​ന്ന സാ​ലി​ഹ്, മ​മ്മ​ളി എ​ന്ന ഹ​സ​ന്‍, നി​സാ​ര്‍ എ​ന്നി​വ​ര്‍​ക്കു​വേ​ണ്ടി പൊ​ലി​സ് തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് പു​റ​മേ കൂ​ടു​ത​ല്‍ പേ​ർ​ക്ക് കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ഖ​ത്ത​ര്‍ കെ​എം​സി​സി​യു​മാ​യി ബ​ന്ധ​മു​ള്ള ഉ​ന്ന​ത​ര്‍​ക്ക് കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. 2025 സെ​പ്റ്റം​ബ​ര്‍ 18നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഖ​ത്ത​റി​ലെ അ​ല്‍ തു​മാ​മ എ​ന്ന സ്ഥ​ല​ത്തെ കെ​എം​സി​സി​യു​ടെ ഓ​ഫി​സി​ലെ സ്‌​ട്രോം​ഗ് റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് 31ല​ക്ഷം റി​യാ​ല്‍ അ​താ​യ​ത് എ​ട്ട് കോ​ടി ആ​റ് ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ന്‍ രൂ​പ ക​വ​ർ​ച്ച ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ബാ​ല​കൃ​ഷ്ണ​ന്‍ കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യ​ത്.

ഖ​ത്ത​റി​ല്‍ ജോ​ലി​ക്കെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച​യ്ക്ക് സ​ഹാ​യി​യാ​യി ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്.

Tags :

Recent News

Corehub Up