കോച്ചേരി സെന്റ് മേരീസ് ദേവാലയത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലോഗോ പ്രകാശനം ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിക്കുന്നു.
ഫോർട്ടുകൊച്ചി: സെന്റ് മേരീസ് കോച്ചേരി ദേവാലയത്തിന്റെ ഇടവക പ്രഖ്യാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു ലോഗോ പ്രകാശനം ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു. വികാരി ഫാ. ജോസഫ് അജിൻ ചാലപ്പള്ളിൽ അധ്യക്ഷനായി.
ജനറൽ കൺവീനർ ക്രിസ്റ്റി ചക്കാലക്കൽ, സെൻട്രൽ കമ്മിറ്റി കൺവീനർ ജോൺസൻൺ റാഫേൽ, ഹാരി ജൂഡ് ഫെർണാണ്ടസ്, ലിജു ജോസഫ്, സോഫി ജോൺസൺ, ജെഫിൻ ജോസഫ്, മേരി റോസ്, ചിന്ന വിൻസന്റ് ജോയി കുറുപ്പശേരി, ആൻ മരിയ എന്നിവർ പ്രസംഗിച്ചു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 16ന് ദീപശിഖ പ്രയാണവും വിളംബര റാലിയും നടക്കും. ഡിസംബർ 17 ന് വാർഷിക ആഘോഷങ്ങൾ സമാപിക്കും.
Tags : Nattuvishesham District News Kocheri St. Mary's Parish