x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യു​ടെ ഇ​രു​നി​ല റോ-​റോ സ്വ​പ്നം പൊ​ലി​ഞ്ഞു

വെബ് ഡെസ്ക്
Published: October 1, 2026 02:24 AM IST | Updated: October 1, 2026 02:24 AM IST

കൊ​ച്ചി: 200 കാ​റു​ക​ൾ ഒ​രേ സ​മ​യം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​രു​നി​ല ഭീ​മ​ൻ റോ ​റോ വെ​സ​ൽ കൊ​ച്ചി കാ​യ​ലി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്ന കൊ​ച്ചി​യു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കി​ല്ല. കൊ​ച്ചി കാ​യ​ലി​ൽ പ്ര​ത്യേ​കി​ച്ച് ഫോ​ർ​ട്ട് കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ൽ വ​ലി​യ ശേ​ഷി​യു​ള്ള റോ-​റോ വെ​സ​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​യെ​ന്ന് കേ​ര​ള കോ​സ്റ്റ​ൽ ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വ​കു​പ്പ് സെ​ക്ര​ട്ട​റി ര​ത്ത​ൻ ഖേ​ൽ​ക്ക​ർ ഹൈ​ബി ഈ​ഡ​ൻ എം​പി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ഫോ​ർ​ട്ട് കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ൽ വ​ലി​യ ഇ​ല​ക്ട്രി​ക് റോ ​റോ വെ​സ​ൽ സ​ർ​വീ​സി​നി​റ​ക്കു​ക​യെ​ന്ന ആ​ശ​യം ഹൈ​ബി ഈ​ഡ​നാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തു​റ​മു​ഖ ഷി​പ്പിം​ഗ് മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ളി​നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ക​ത്ത് ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളാ സ്റ്റേ​റ്റ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത പ​ദ്ധ​തി​ക്ക് മു​ഖ്യ പ്ര​ശ്‌​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.
ഫോ​ർ​ട്ട് കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ൽ നി​ല​വി​ൽ 27 മീ​റ്റ​ർ നീ​ള​വും 8.5 മീ​റ്റ​ർ വീ​തി​യും 1.8 മീ​റ്റ​ർ ഡ്രാ​ഫ്റ്റു​മു​ള്ള റോ​റോ വെ​സ​ലു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 200 കാ​റു​ക​ൾ ക​യ​റ്റാ​ൻ ക​ഴി​യു​ന്ന റോ-​റോ വെ​സ​ലി​ന് 110 മീ​റ്റ​ർ നീ​ള​വും 22 മീ​റ്റ​ർ വീ​തി​യും 3.8 മീ​റ്റ​ർ ഡ്രാ​ഫ്റ്റും വേ​ണ്ടി​വ​രും. ഇ​ത്ത​രം വ​ലി​യ റോ-​റോ വെ​സ​ലു​ക​ൾ​ക്ക് കൂ​ടു​ത​ൽ വീ​തി​യു​ള്ള ചാ​ന​ലു​ക​ൾ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ കൊ​ച്ചി അ​ഴി​മു​ഖ​ത്തേ​ക്കു​ള്ള തി​ര​ക്കേ​റി​യ ക​പ്പ​ൽ ചാ​ലി​ലൂ​ടെ നി​ര​ന്ത​ര​മാ​യ ഗ​താ​ഗ​തം ഉ​ള്ള​തി​നാ​ൽ ക​പ്പ​ൽ ചാ​ൽ മു​റി​ച്ചു​ക​ട​ന്നു​കൊ​ണ്ട് ഇ​ത്ത​രം വ​ലി​യ വെ​സ​ലു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ദു​ഷ്ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലും വൈ​പ്പി​നി​ലും നി​ല​വി​ലു​ള്ള റോ ​റോ ജെ​ട്ടി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലെ ചെ​റി​യ വെ​സ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​യ​തി​നാ​ൽ വ​ലി​യ വെ​സ​ലു​ക​ൾ ഇ​വി​ടെ അ​ടു​പ്പി​ക്കാ​നാ​കി​ല്ല. വ​ലി​യ വെ​സ​ലു​ക​ൾ​ക്കാ​യി നി​ല​വി​ലു​ള്ള ജെ​ട്ടി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു​പ​ണി​യേ​ണ്ടി വ​രു​മെ​ന്നും ഇ​ത് നി​ല​വി​ലു​ള്ള വാ​ട്ട​ർ മെ​ട്രോ, സ്റ്റേ​റ്റ് വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ​ർ​വീ​സു​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നി​ല​വി​ൽ ര​ണ്ട് റോ-​റോ വെ​സ​ലു​ക​ൾ ഫോ​ർ​ട്ട് കൊ​ച്ചി-​വൈ​പ്പി​ൻ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പു​തി​യ മൂ​ന്നാ​മ​ത്തെ റോ ​റോ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വൈ​കാ​തെ അ​തും തു​ട​ങ്ങും. നി​ല​വി​ൽ ഓ​രോ റോ-​റോ​യും പ്ര​തി​ദി​നം 30-35 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. റോ ​റോ സ​ർ​വീ​സി​ന് എ​സ്പി​വി രൂ​പീ​ക​രി​ക്കു​ന്ന ച​ർ​ച്ച​യി​ലാ​ണെ​ന്നും അ​തി​നു ശേ​ഷം മൂ​ന്നാ​മ​ത്തെ പു​തി​യ റോ ​റോ​യും സ​ർ​വീ​സി​നി​റ​ക്കു​മെ​ന്നും മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up