x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം-​കൊ​ല്ലം മെ​മു സമയമാറ്റത്തിൽ വലഞ്ഞ് യാത്രക്കാർ

വെബ് ഡെസ്ക്
Published: November 5, 2026 12:44 AM IST | Updated: November 5, 2026 12:44 AM IST

കോ​​ട്ട​​യം: കോ​​ട്ട​​യം-​​കൊ​​ല്ലം മെ​​മു പു​​തി​​യ സ​​മ​​യ​​ത്തി​​ലേ​​ക്കു മാ​​റ്റി​​യ​​തോ​​ടെ യാ​​ത്ര​​ക്കാ​​ര്‍ ദു​​രി​​ത​​ത്തി​ൽ. കോ​​ട്ട​​യ​​ത്തെ സ​​ര്‍​ക്കാ​​ര്‍- സ്വ​​കാ​​ര്യ ഓ​​ഫി​​സു​​ക​​ളി​​ലും മ​​റ്റു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ജോ​​ലി ക​ഴി​ഞ്ഞ് മ​​ട​​ങ്ങു​​ന്ന​​വ​​ര്‍​ക്ക് ഏ​​ക ആ​​ശ്ര​​യ​​മാ​​യ ട്രെ​​യി​​നാ​​ണു ഫ​​ല​​ത്തി​​ല്‍ ഇ​​ല്ലാ​​താ​​കു​​ന്ന​​ത്.

ജോ​​ലി, പ​​ഠ​​നം എ​​ന്നി​​വ​​യ് ക്കാ​​യി കോ​​ട്ട​​യ​​ത്ത് എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് കൊ​​ല്ല​​ത്ത് രാ​​ത്രി എ​​ട്ടി​​ന് എ​​ത്താ​​ന്‍ മെ​​മു​​വി​​ലൂ​​ടെ സാ​​ധി​​ച്ചി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല ചെ​​ങ്ങ​​ന്നൂ​​ര്‍, മാ​​വേ​​ലി​​ക്ക​​ര, കാ​​യം​​കു​​ളം ഭാ​​ഗ​​ത്തേ​​ക്കു​​ള്ള​​വ​​ര്‍​ക്ക് 6.45നു ​​മു​​മ്പാ​​യി വീ​​ടു​​ക​​ളി​​ലെ​​ത്താം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ന്ന​​വ​​ര്‍​ക്ക് ഈ ​​മെ​​മു​​വി​​ല്‍ ക​​യ​​റി കാ​​യം​​കു​​ള​​ത്ത് ഇ​​റ​​ങ്ങി​​യാ​​ല്‍ മം​​ഗ​​ളൂ​​രു-​​തി​​രു​​വ​​ന​​ന്ത​​പു​​രം ഏ​​റ​​നാ​​ട് എ​​ക്‌​​സ്പ്ര​​സ് ക​​ണ​​ക്‌​ഷ​​ന്‍ ട്രെ​​യി​​നാ​​യി ല​​ഭി​​ക്കും. പു​​തി​​യ സ​​മ​​യ​​ത്തു മെ​​മു വ​​രു​​മ്പോ​​ള്‍ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം വൈ​​കും. 5.40നു ​​പ​​ക​​രം 6.45നു ​​മാ​​ത്ര​​മേ മെ​​മു കോ​​ട്ട​​യ​​ത്തെ​​ത്തൂ. ഇ​​തോ​​ടെ മെ​​മു​​വി​​നെ ആ​​ശ്ര​യി​​ക്കു​​ന്ന​​വ​​ര്‍ വീ​​ടെ​​ത്താ​​നും വൈ​​കും. പ​​ല​​ര്‍​ക്കും ഉ​​ള്‍​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു ബ​​സു​​ക​​ള്‍ കി​​ട്ടി​​ല്ല. ഏ​​റ​​നാ​​ട് എ​​ക്‌​​സ്പ്ര​​സ് ക​​ണ​​ക്‌​ഷ​​ന്‍ ല​​ഭി​​ക്കി​​ല്ല.

വൈ​​കു​​ന്നേ​​രം വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​നു പി​​ന്നാ​​ലെ എ​​ത്തു​​ന്ന മെ​​മു​​വും അ​​തി​​ന​​നു​​സ​​രി​​ച്ച് വൈ​​കും. ഇ​​തു യാ​​ത്ര​​ക്കാ​​ര്‍​ക്കു​​ണ്ടാ​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ട് ചി​​ല്ല​​റ​​യ​​ല്ല.
പു​​തി​​യ തീ​​രു​​മാ​​നം വി​​വാ​​ദ​​മാ​​കു​​ക​​യും യാ​​ത്ര​​ക്കാ​​രും വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും പ്ര​​തി​​ഷേ​​ധി​​ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ റെ​​യി​​ല്‍​വേ ഡി​​വി​​ഷ​​ണ​​ല്‍ മാ​​നേ​​ജ​​രോ​​ട് റെ​​യി​​ല്‍​വേ മ​​ന്ത്രി വി​​ശ​​ദീ​​ക​​ര​​ണം ആ​​രാ​​ഞ്ഞി​​ട്ടു​​ണ്ട്.

വൈ​​കു​​ന്നേ​​രം 5.20ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തി കോ​​ട്ട​​യം വ​​ഴി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ന്ന വേ​​ണാ​​ട് എ​​ക്‌​​സ്പ്ര​​സി​​ലെ തി​​ര​​ക്കു കു​​റ​​യ്ക്കാ​​ന്‍ ഒ​​രു ട്രെ​​യി​​ന്‍ എ​​ന്ന ആ​​വ​​ശ്യ​​മാ​​ണ് കോ​​ട്ട​​യം-​​കൊ​​ല്ലം മെ​​മു​​വി​​നെ എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​യ​​തെ​​ന്നാ​​ണ് സം​​സാ​​രം.

വേ​​ണാ​​ട് എ​​ക്‌​​സ്പ്ര​​സിലെ​തി​​ര​​ക്ക് കു​​റ​​യ്ക്കാ​​ന്‍ റെ​​യി​​ല്‍​വേ ക​​ണ്ടെ​​ത്തി​​യ പോം​​വ​​ഴി ഇ​​പ്പോ​​ള്‍ യാ​​ത്ര​​ക്കാ​​ര്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്ന് ആ​​ശ​​ങ്ക.

നി​​ല​​വി​​ല്‍ കൊ​​ല്ല​​ത്തു​​നി​​ന്ന് ഉ​​ച്ച​​യ്ക്ക് 2.45നു ​​പു​​റ​​പ്പെ​​ട്ട് കോ​​ട്ട​​യ​​ത്തെ​​ത്തു​​ന്ന മെ​​മു 5.40നാ​​ണ് കോ​​ട്ട​​യ​​ത്തു​നി​​ന്ന് കൊ​​ല്ല​​ത്തേ​​ക്ക് തി​​രി​​കെ പോ​​കു​​ന്ന​​ത്. ഇ​​തി​​നു​​പ​​ക​​രം ഉ​​ച്ച​​യ്ക്ക് 1.30ന് ​​കൊ​​ല്ല​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച് 3.30ന് ​​കോ​​ട്ട​​യ​​ത്തും തു​​ട​​ര്‍​ന്ന് 5.05ന് ​​എ​​റ​​ണാ​​കു​​ള​​ത്തും എ​​ത്തു​​ന്ന രീ​​തി​​യി​​ല്‍ സ​​മ​​യ​ക്ര​​മം മാ​​റ്റാ​​നാ​​ണ് റെ​​യി​​ല്‍​വേ അ​​ധി​​കൃ​​ത​​ര്‍ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്ന് വൈ​​കു​ന്നേ​രം 5.25ന് ​​കൊ​​ല്ല​​ത്തേ​​ക്ക് തി​​രി​​കെ യാ​​ത്ര​​തി​​രി​​ക്കും. ഇ​​തോ​​ടെ 6.15ന് ​​എ​​റ​​ണാ​കു​​ള​​ത്തു​​നി​​ന്ന് പു​​റ​​പ്പെ​​ടു​​ന്ന വേ​​ണാ​​ട് എ​​ക്‌​​സ്പ്ര​​സി​​ലെ തി​​ര​​ക്ക് കു​​റ​​യ്ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​ത്ത​​ല്‍.

എ​​റ​​ണാ​​കു​​ള​ത്തു​നി​​ന്ന് ഏ​​റ്റു​​മാ​​നൂ​​ര്‍, കോ​​ട്ട​​യം കൊ​​ല്ലം ഭാ​​ഗ​​ത്തേ​​ക്കു​​ള്ള യാ​​ത്ര​​ക്കാ​​ര്‍​ക്ക് ഇ​​ത് ഗു​​ണ​​ക​​ര​മാ​​കു​​മെ​​ങ്കി​​ലും കോ​​ട്ട​​യ​​ത്തു​​നി​​ന്ന് പ​​തി​​വാ​​യി വൈ​​കു​​ന്നേ​​രം 5.40നു​​ള്ള മെ​​മു​​വി​​നെ ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന ഒ​​ട്ടേ​​റെ യാ​​ത്ര​​ക്കാ​​ര്‍​ക്ക് സ​​മ​​യ​​മാ​​റ്റം തി​​രി​​ച്ച​​ടി​​യാ​​കും. പു​​തി​​യ സ​​മ​​യ​​ക്ര​​മ​​മ​​നു​​സ​​രി​​ച്ച് എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്ന് പു​​റ​​പ്പെ​​ടു​​ന്ന മെ​​മു, കോ​​ട്ട​​യ​​ത്ത് 6.42നാ​​ണ് എ​​ത്തു​​ക.

എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍ നി​​ന്നു​​മാ​​ത്രം കൊ​​ല്ലം ഭാ​​ഗ​​ത്തേ​​ക്ക് ദി​​വ​​സ​​വും 500-550 യാ​​ത്ര​ക്കാ​​രു​​ണ്ട്. 5.40നു​​ള്ള മെ​​മു​​വി​ന്‍റെ സ​​മ​​യം മാ​​റ്റു​​ന്ന​​ത് സ്ഥി​​രം യാ​​ത്ര​​ക്കാ​​ര്‍​ക്ക് ദു​​രി​​ത​​മാ​​കും. മെ​​മു​​വി​​ന്‍റെ സ​​മ​​യ​​മാ​​റ്റം വേ​​ണാ​​ട് എ​​ക്‌​​സ്പ്ര സി​​ലെ തി​​ര​​ക്ക് കൂ​​ട്ടാ​​നേ ഉ​​പ​​ക​​രി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ശേ​​ഷം കൊ​​ല്ലം ഭാ​​ഗ​​ത്തേ​​ക്ക് പാ​​സ​​ഞ്ച​​ര്‍, മെ​​മു ട്രെ​​യി​​ന്‍ പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം.

Tags :

Recent News

Corehub Up