മുഖ്യമന്ത്രി വി.ഡി. സതീശന് ചാസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കേഴത്തിനു നല്കി പ്രകാശനം ചെയ്യുന്നു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമീപം.
ചങ്ങനാശേരി: മാലിന്യമുക്തവും പ്ലാസ്റ്റിക് രഹിതവുമായ ചങ്ങനാശേരി അതിരൂപത എന്ന ലക്ഷ്യമാണ് ഹരിതസ്പര്‍ശം പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
വീടുകളിലും കടകളിലും തുണി, ജൂട്ട് ബാഗുകള്‍ പ്രോത്സാഹിപ്പിക്കും. വീടുകളില്‍ മാലിന്യം തരംതിരിച്ച് സംസ്കരിക്കുകയും പ്ലാസ്റ്റിക് കളക്ഷന്‍ ബാഗുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഹരിതകര്മസേനകളോട് സഹകരിക്കം.
സോളാര്‍ എനര്‍ജി പ്രോത്സാഹിപ്പിക്കും. എന്റെ വീട്ടില്‍ മഴവെള്ള സംഭരണി, ഓരോ കുടുംബവും അവരുടെ വീടിനു മുമ്പിലെ റോഡും പരിസരങ്ങളും വൃത്തിയാക്കുക, അഴുക്ക് ചാലുകള്‍ വൃത്തിയാക്കുക, വിദ്യാര്‍ഥികള്‍ക്ക് പാരിസ്ഥിതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഓരോ പ്രദേശത്തും ഇക്കോ ടീം തുടങ്ങിയവയും വിഭാവനം ചെയ്യുന്നുണ്ട്.
Tags : Changanassery Archdiocese waste plastic NattuVishesham DistrictNews