x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് നെ​ഹ്‌​റു പ​ഠ​ന ശാ​ല​ക​ൾ ആ​രം​ഭി​ക്കും

വെബ് ഡെസ്ക്
Published: July 19, 2026 12:55 AM IST | Updated: July 19, 2026 12:55 AM IST

കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്‌ കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന നെ​ഹ്‌​റു പ​ഠ​ന ശാ​ല​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് 14 നു ​പ്ര​ഥ​മ പ​ഠ​ന ശാ​ല കോ​ന്നി​യി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ 100 യു​വാ​ക്ക​ൾ​ക്ക് ജ​നാ​ധി​പ​ത്യം, ഫെ​ഡ​റ​ൽ സം​വി​ധാ​നം. മ​തേ​ത​ര​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നെ​ഹ്‌​റു ദ​ർ​ശ​ന​ങ്ങ​ൾ പ​ഠ​ന വി​ഷ​യ​മാ​ക്കും.

വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ഡി ​സി സി ​പ്ര​സി​ഡ​ന്‍റ്്‌ പ്ര​ഫ. സ​തീ​ഷ്‌ കൊ​ച്ചു​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ റോ​ജി പോ​ൾ ഡാ​നി​യേ​ൽ, സാം ​ചെ​മ്പ​ക​ത്തി​ൽ, സാം ​സി. കോ​ശി, പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി, അ​ബ്ദു​ൽ ക​ലാം ആ​സാ​ദ്‌ മ​നോ​ജ്, കോ​ശി ക​ട​മ്മ​നി​ട്ട, ജോ​ബി​ൻ മൈ​ല​പ്ര, അ​ജി​ത് മ​ണ്ണി​ൽ, ഷി​നു അ​ല​ക്സ്‌, കെ ​ജി റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up