x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടുങ്ങി​യ യു​വാ​വി​ന് രക്ഷകരായി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ


Published: April 12, 2026 07:49 AM IST | Updated: April 12, 2026 07:49 AM IST

കാ​ർ​ത്തി​ക​പു​രം: ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ശ്വാ​സം​മു​ട്ടി അ​വ​ശ​നാ​യ ക​ട​യു​ട​മ​യ്ക്ക് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി. ആ​ല​ക്കോ​ട് കാ​ർ​ത്തി​ക​പു​ര​ത്ത് സിം​ഫ​ണി ഫി​ഷ് മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന സ​ല‌ീ​മി​ന്‍റെ ജീ​വ​നാ​ണ് തി​രി​ച്ചു​കി​ട്ടി​യ​ത്.

ക​ഴി​ഞ്ഞദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ർ​ത്തി​ക​പു​രം കോ​ൺ​വ​ന്‍റ്-​പൂ​വ​ച്ചാ​ൽ റോ​ഡി​ലെ 11 കെ​വി ലൈ​നി​ൽ വീ​ണ മ​ര​ക്ക​മ്പു​ക​ൾ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ. അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് നി​ല​വി​ളി കേ​ട്ട​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടുങ്ങി ശ്വാ​സം ത​ട​സ​പ്പെ​ട്ട് ക​ട​യു​ട​മ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​ഞ്ഞ കാ​ർ​ത്തി​ക​പു​രം കെ​എ​സ്ഇ​ബി സെക്‌ഷ​നി​ലെ വ​ർ​ക്ക​റാ​യ ശി​വ​നേ​ശ​ൻ നാ​ടാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷാ രീ​തി​യാ​യ "ഹൈം​ലി​ക് മെ​നൂ​വ​ർ' ഉ​ട​ൻ ത​ന്നെ പ്ര​യോ​ഗി​ച്ചു. ഇ​തി​ലൂ​ടെ ശ്വാ​സ​നാ​ള​ത്തി​ൽ ത​ട​സ​പ്പെ​ട്ട ആ​ഹാ​ര​ശ​ക​ലം പു​റ​ത്തെ​ടു​ക്കാ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്വാ​സോ​ച്ഛ്വാ​സം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നും സാ​ധി​ച്ചു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തോ​ടൊ​പ്പം ത​ന്നെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യി​ലു​ള്ള അ​റി​വ് എ​ങ്ങ​നെ ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും എ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ.

Tags : nattu vishesham food stuck in throat

Recent News

Corehub Up