പ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ഗൂഡല്ലൂർ സർവീസുകൾ മുടങ്ങി യാത്രക്കാർ ദുരിതത്തിലായി. ഗൂഡല്ലൂർ-കോഴിക്കോട്, ഗൂഡല്ലൂർ-മുവാറ്റുപുഴ, ഗൂഡല്ലൂർ-മലപ്പുറം-പൊന്നാനി തുടങ്ങിയ സർവീസുകളാണ് മുടങ്ങിയത്. അവധി ദിവസങ്ങളിലാണ് പലപ്പോഴും സർവീസ് മുടങ്ങുന്നത്. ഇത് യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുകയാണ്.
നൂറുകണക്കിന് യാത്രക്കാർ അന്തർ സംസ്ഥാന സർവീസുകളെ ആശ്രയിക്കുന്നവരാണ്. സർവീസ് മുടങ്ങുന്നത് യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ്. പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് യാത്രക്കാർ ഡിപ്പോ അധികാരികളോട് ആവശ്യപ്പെട്ടു.