സേവന വാരാചരണത്തിന്റെ ഉദ്ഘാടനം ഡബ്ല്യൂ.ആര്. ഹീബ നിര്‍വഹിക്കുന്നു.
നെയ്യാറ്റിൻകര : കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ ഗാന്ധിജയന്തി, സേവന വാരാചരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപെഴ്സൺ ഡബ്ല്യു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി.
ആദ്യ ദിനത്തിൽ ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിലെ എൻ. എസ് എസ്, എൻസിസി വോളന്റിയർമാരുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ആർ. സ്മിത, എൻസിസി ഓഫീസർ പ്രവീൺ കുമാർ, നിഖിൽ രാജ്, സ്റ്റെഫി, ബീന, മോഹൻലാൽ, എ.ടി. ഒ കെ.ജി സൈജു, പി. വിനോദ് കുമാർ, വി.കെ.ലേഖ, എൻ.കെ. രഞ്ജിത്ത്, എസ്.ജി. രാജേഷ്, എസ്. അനീഷ്, നിഷാന്ത് കുമാർ, മഞ്ജു, സുനിൽ, അനിദാസ് എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.
ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പൂന്തോട്ട നിർമ്മാണം, ഹരിതവൽക്കരണം, മെഗാ ക്ലീനിംഗ്, ബസ് വാഷിംഗ്, ഗാന്ധിയൻ സെമിനാർ എന്നിവയും നടക്കും.