x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരിയിൽ കെഎസ്ആർടിസി സ​ര്‍​വീ​സു​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

വെബ് ഡെസ്ക്
Published: October 11, 2026 12:09 AM IST | Updated: October 11, 2026 12:09 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ഷെ​ഡ്യൂ​ളു​ക​ള്‍ മാ​റ്റി ജീ​വ​ന​ക്കാ​ര്‍​ക്ക് ജോ​ലി ന​ല്‍​കാ​ത്ത​തും സ​ര്‍​വീ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തി​ലെ കാ​ര്യ​ക്ഷ​മ​ത​ക്കു​റ​വും​മൂ​ലം കെ​എ​സ്ആ​ര്‍​ടി​സി ച​ങ്ങ​നാ​ശേ​രി ഡി​പ്പോ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യി പ​രാ​തി. ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വ് പ​റ​ഞ്ഞ് ഷെ​ഡ്യൂ​ളു​ക​ളി​ല്‍ യ​ഥാ​സ​മ​യം പു​ന​ക്ര​മീ​ക​ര​ണം ന​ട​ത്താ​ന്‍ വൈ​കു​ന്നതായി ജീ​വ​ന​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ശബരിമല സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി ഷെ​ഡ്യൂ​ളു​ക​ളി​ല്‍ പു​ന​ക്ര​മീ​ത​ക​ര​ണം ന​ട​ത്തി ജീ​വ​ന​ക്കാ​രെ സ​ജ്ജ​മാ​ക്കു​ന്ന​താണെ​ങ്കി​ലും അ​തി​നു​ള്ള ഒ​രു ത​യാ​റെ​ടു​പ്പ് ഡി​പ്പോ​യി​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല.

ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വ്മൂ​ലം ന​ല്ല വ​രു​മാ​ന​മു​ള്ള പ​ല സ​ര്‍​വീ​സു​ക​ളും നടത്താന്‍ ക​ഴി​യാ​തെ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ര്‍​മാ​ര്‍ ബു​ദ്ധി​മു​‌ട്ടുന്നു.
കു​ട്ട​നാ​ട്, ആ​ല​പ്പു​ഴ ദേ​ശ​സാ​ല്‍​കൃ​ത റൂ​ട്ടി​ലും ഹൈ​റേ​ഞ്ച് സെ​ക്ട​റി​ലും സ​ര്‍​വീ​സു​ക​ള്‍ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന പ്ര​ധാ​ന ഡി​പ്പോ​യെ​ന്ന നി​ല​യി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ലെ ഡ്രൈ​വ​ര്‍​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി നി​യ​മ​നം ന​ല്‍​കി​യി​ട്ടു​ള്ള ഡ്രൈ​വ​ര്‍ കം ​ക​ണ്ട​ക്ട​ര്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​ണ്ട്. ഇ​വ​രി​ല്‍ ചി​ല​രെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സി​ല്‍ ഡ്യൂ​ട്ടി ന​ല്‍​കാ​തെ ചെ​റി​യ സ​ര്‍​വീ​സു​ക​ളി​ല്‍ ന ി​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ജൂ​ണി​യ​ര്‍​​ ഡ്രൈ​വ​ര്‍​മാ​രേ​യും ക​ണ്ട​ക്ട​ര്‍​മാ​രേ​യും അ​ദ​ര്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​തും സ​ര്‍​വീ​സ് റെ​ദ്ദു ചെ​യ്യ​ു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.ഇതിനൊക്കെ യൂ​ണി​യ​നു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടെ​ന്ന ആ​ക്ഷേ​പമുണ്ട്. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ള്‍​മൂ​ലം ഡി​പ്പോ​യു​ടെ വ​രു​മാ​ന​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വുണ്ടാകുന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up