ചങ്ങനാശേരി ടൗണ്‍ യൂണിറ്റ് സമ്മേളനം ജോജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ടൗണ്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ആര്ക്കാലിയ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എന്‍.വി. സജി അധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി ജി. സുരേഷ് ബാബു സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി മോഹന്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് കെ.എ അഷ്റഫ്കുട്ടി, എം.ആര്. ഫസില്‍, എം.കെ.ബിജു, ഷിബു മാധവന്, കെ.പി. ബിനു, രാജു ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.കെ. ബിജു (പ്രസിഡന്റ്), കെ.കെ. മോഹന്‍കുമാര്‍ (സെക്രട്ടറി), രാജു ചാക്കോ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.