x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ കു​ടും​ബ​ശ്രീ​യു​ടെ 149 ഓ​ണം മേ​ള​ക​ള്‍

വെബ് ഡെസ്ക്
Published: August 5, 2026 04:11 AM IST | Updated: August 5, 2026 04:11 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: വ​നി​താ സം​രം​ഭ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ വി​പ​ണി ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ‘ഓ​ണം കു​ടും​ബ​ശ്രീ​യോ​ടൊ​പ്പം' എ​ന്ന ടാ​ഗ് ലൈ​നി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ജി​ല്ല​യി​ലാ​കെ ഓ​ണം വി​പ​ണ​ന ശൃം​ഖ​ല ഒ​രു​ക്കു​ന്നു.

74 സി​ഡി​എ​സു​ക​ളി​ലാ​യി ര​ണ്ട് വീ​തം 148 സി​ഡി​എ​സ്ത​ല വി​പ​ണ​ന മേ​ള​ക​ള്‍, 20 മു​ത​ല്‍ 25 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മെ​ഗാ വി​പ​ണ​ന മേ​ള ഉ​ള്‍​പ്പെ​ടെ 149 ഓ​ണം മേ​ള​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ളെ​യും വി​പ​ണ​ന ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കും. പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ജി​ല്ല​യി​ലെ 3,651 ജെ.​എ​ല്‍.​ജി യൂ​ണി​റ്റു​ക​ളു​ടെ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ഓ​ണ​ക്ക​ണി പ​ദ്ധ​തി​യു​ടെ കാ​ര്‍​ഷി​ക​വി​ള​ക​ള്‍, നി​റ​പൊ​ലി​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പൂ​ക്ക​ള്‍, കു​ടും​ബ​ശ്രീ​യു​ടെ പാ​ല്‍, പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, നെ​യ്യ്, ഭ​ക്ഷ്യ, കൈ​ത്ത​റി, ഇ​രു​മ്പ് ഉ​ത്പ​ന്ന​ങ്ങ​ള്‍, പ​ര​മ്പ​രാ​ഗ​ത ഓ​ണ​വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ പൊ​തു​വി​പ​ണി​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഇ​ട​പെ​ട​ല്‍.

മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഓ​രോ സി​ഡി​എ​സി​നും 20,000 രൂ​പ ല​ഭ്യ​മാ​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യും സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ക​ണ്‍​വീ​ന​റാ​യും സം​ഘാ​ട​ക​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കും. 500, 700 രൂ​പ​യു​ടെ കി​റ്റു​ക​ളി​ല്‍ ചി​പ്‌​സ്, ശ​ര്‍​ക്ക​ര​വ​ര​ട്ടി, മ​സാ​ല​പ്പൊ​ടി​ക​ള്‍, പാ​യ​സം മി​ക്‌​സ്, പ​പ്പ​ടം, അ​ച്ചാ​ര്‍, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തും. കു​ടും​ബ​ശ്രീ ബ്രാ​ന്‍​ഡ​ഡ് ക​ണ്‍​സോ​ര്‍​ഷ്യം ഉ​ത്പ​ന്ന​ങ്ങ​ളും ഹോം ​ഷോ​പ്പ് ഉ​ത്പ​ന്ന​ങ്ങ​ളും കി​റ്റി​ന്റെ ഭാ​ഗ​മാ​കും. കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍, ഹ​രി​ത ക​ര്‍​മ​സേ​ന, സാ​ന്ത്വ​നം വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ ഒ​രു​ക്കും. അ​യ​ല്‍​ക്കൂ​ട്ടം- ബാ​ല​സ​ഭ കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, അ​യ​ല്‍​ക്കൂ​ട്ട-​ഓ​ക്‌​സി​ല​റി അം​ഗ​ങ്ങ​ളു​ടെ പാ​യ​സം മേ​ള എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും അ​ഗ​തി കു​ടും​ബ​ങ്ങ​ള്‍​ക്കും അ​യ​ല്‍​ക്കൂ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഓ​ണ​ക്കാ​ല​ത്ത് കു​ടും​ബ​ശ്രീ ക​ഫെ, കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ള്‍​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​ന്‍ ഓ​ണ​സ​ദ്യ വി​ത​ര​ണ​ത്തി​ന് ജി​ല്ലാ​ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും പ്ര​ത്യേ​ക കോ​ള്‍ സെ​ന്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ക​ഴി​ഞ്ഞ വ​ര്‍​ഷം 66 കു​ടും​ബ​ശ്രീ ക​ഫെ യൂ​ണി​റ്റു​ക​ളി​ലൂ​ടെ 44.50 ല​ക്ഷം രൂ​പ​യു​ടെ 22,278 ഓ​ണ​സ​ദ്യ ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

Tags : Nattuvishesham Local News Kudumbashree 149 Onam fairs

Recent News

Corehub Up