x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ച്ചു; യാ​ത്ര ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: October 1, 2026 10:23 PM IST | Updated: October 1, 2026 10:23 PM IST

കു​രി​ശി​ങ്ക​ൽ-​വെ​ള്ള​ത്തൊ​ട്ടി-​ചാ​ല​മ​റ്റം പ​ഞ്ചാ​യ​ത്ത് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

മേ​ലു​കാ​വു​മ​റ്റം: കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ച്ച​തോ​ടെ മേ​ലു​കാ​വു​മ​റ്റം മേ​ഖ​ല​യി​ലെ യാ​ത്രാ​സം​വി​ധാ​നം താ​ളം​തെ​റ്റി​യ​താ​യി നാ​ട്ടു​കാ​ർ. മേ​ലു​കാ​വു​മ​റ്റ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നി​ര​വ​ധി പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ നാ​ളി​തു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​ത് ഗ​താ​ഗ​ത​പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കു​രി​ശി​ങ്ക​ൽ-​വെ​ള്ള​ത്തൊ​ട്ടി-​ചാ​ല​മ​റ്റം പ​ഞ്ചാ​യ​ത്ത് റോ​ഡി​ലെ കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ച്ച​തോ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് യാ​ത്ര ദു​ഷ്ക​ര​മാ​യി. പാ​ലം പൊ​ളി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ ആ​വ​ശ്യ​മാ​യ ബ​ദ​ൽ ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കു​രി​ശി​ങ്ക​ലി​ൽ​നി​ന്നു മേ​ലു​കാ​വു​മ​റ്റ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ കൊ​ടി​ത്തോ​പ്പ്-​ദീ​പ്തി ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്കു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡ് ഉ​ൾ​പ്പടെ നി​ര​വ​ധി ബ​ദ​ൽ വ​ഴി​ക​ളു​ണ്ട്. എ​ന്നാ​ൽ ഇ​വ​യി​ൽ പ​ല​തും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കു​രി​ശി​ങ്ക​ൽ-​കൊ​ടി​ത്തോ​പ്പ്-​ദീ​പ്തി ജം​ഗ്ഷ​ൻ, ചാ​ല​മ​റ്റം-​വെ​ള്ള​ത്തൊ​ട്ടി-​പ​യ​സ്മൗ​ണ്ട് ഉ​ൾ​പ്പ​ടെ​യു​ള്ള റോ​ഡു​ക​ളി​ൽ ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

പാ​ലാ ഭാ​ഗ​ത്തു​നി​ന്ന് മേ​ലു​കാ​വു​മ​റ്റ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ല​വി​ൽ കു​രി​ശി​ങ്ക​ൽ ജം​ഗ്ഷ​ൻ വ​രെ മാ​ത്ര​മാ​യി സ​ർ​വീ​സ് പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കു​രി​ശി​ങ്ക​ൽ ജം​ഗ്ഷ​നി​ൽ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളെ​യോ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ​യോ ആ​ശ്ര​യി​ച്ച് മേ​ലു​കാ​വു​മ​റ്റ​ത്ത് എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ലി​ക്കു​പോ​കു​ന്ന​വ​ർ​ക്കും സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്. ഒ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് പാ​തി​വ​ഴി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് ഏ​ത് മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​താ​ഗ​ത​പ്ര​ശ്നം മേ​ലു​കാ​വു​മ​റ്റ​ത്തെ വ്യാ​പാ​ര മേ​ഖ​ല​യേയും ബാ​ധി​ച്ചു. ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ​തോ​ടെ മേ​ലു​കാ​വു​മ​റ്റ​ത്ത് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ക​ച്ച​വ​ട​ത്തി​ലും കു​റ​വു​ണ്ടാ​യ​താ​യി വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ​ക​ല്ല് തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ​യും നി​ല​വി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പാ​ലാ ഭാ​ഗ​ത്തു​നി​ന്നും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വ്യ​ക്ത​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​വും വ​ഴി​കാ​ട്ടി ബോ​ർ​ഡു​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

കു​ന്നു​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളും കു​ഴി​ക​ളും നി​റ​ഞ്ഞ ബ​ദ​ൽ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. പ​രി​ച​യ​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​ർ​ക്ക് ഏ​ത് വ​ഴി​യി​ലൂ​ടെ പോ​ക​ണ​മെ​ന്ന് മ​ന​സി​ലാ​ക്കാ​നും ബു​ദ്ധി​മു​ട്ടാ​ണ്.

പൊ​ലി​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പ്ര​ദേ​ശ​ത്തെ ബ​ദ​ൽ റോ​ഡു​ക​ൾ പ​രി​ശോ​ധി​ച്ച് ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വ​ഴി​ക​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പ്ര​ധാ​ന ക​വ​ല​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും ദി​ശാ​ബോ​ർ​ഡു​ക​ൾ, സ്ഥ​ല​നാ​മ ബോ​ർ​ഡു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ പോ​കേ​ണ്ട വ​ഴി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ബോ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ യാ​ത്ര​ക്കാ​ർ​ക്ക് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളോ ന​ൽ​കാ​തെ​യാ​ണ്. പോ​കേ​ണ്ട വ​ഴി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ചാ​ക്കോ സാ​മു​വ​ൽ
മ​ഞ്ഞ​ള​ശേ​രി​ൽ (റി​ട്ട. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ)

നി​ല​വി​ലു​ള്ള പാ​ലം നി​ല​നി​ർ​ത്തി പു​തി​യ പാ​ലം നി​ർ​മി​ച്ച് പി​ന്നീ​ട് വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ലെ ഇ​പ്പോ​ഴ​ത്തെ ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​യ്ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.
(ബി​ജോ ജോ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്)

Tags : District News Nattuvishesham Kurishingal Bridge Demolished

Recent News

Corehub Up