x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ കു​റു​ക്ക​ന്‍​ശ​ല്യം രൂ​ക്ഷം


Published: June 20, 2026 11:05 PM IST | Updated: June 20, 2026 11:05 PM IST

തൊ​ടു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ബം​ഗ്ലാം​കു​ന്ന് പ്ര​ദേ​ശ​ത്ത് കു​റു​ക്ക​ന്‍​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​റു​ക്ക​ന്‍​മാ​ര്‍ വീ​ടി​നു പു​റ​ത്തു​ള്ള ചെ​രു​പ്പു​ക​ള്‍, തു​ണി​ക​ള്‍, മ​റ്റു സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യും ക​ടി​ച്ചു​കീ​റു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. കു​റു​ക്ക​ന്‍​മാ​രു​ടെ ശ​ല്യം കാ​ര​ണം ചെ​രു​പ്പു​ക​ളും മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും രാ​ത്രി വീ​ട്ടി​നു​ള്ളി​ല്‍ എ​ടു​ത്തു​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഇ​വ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു. വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Kurukkan Nattuvishesham Distric News

Recent News

Corehub Up