x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട​ന്‍ മേ​ഖ​ല ജൂബിലി തീ​ര്‍​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി


Published: December 14, 2025 06:00 AM IST | Updated: December 14, 2025 06:00 AM IST

ച​മ്പ​ക്കു​ളം: മി​ശി​ഹാ​യു​ടെ മ​നു​ഷ്യാ​വ​താ​ര ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​മ്പ​ക്കു​ളം ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ല്‍​നി​ന്നു പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു ഭ​ക്തി​സാ​ന്ദ്ര​മാ​യ ജൂ​ബി​ലി റാ​ലി ന​ട​ത്തി.


ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​ന് ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക കു​രി​ശി​ന്‍ ചു​വ​ട്ടി​ല്‍​നി​ന്നും ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യി​ല്‍ ച​മ്പ​ക്കു​ളം, ആ​ല​പ്പു​ഴ, മു​ഹ​മ്മ, എ​ട​ത്വ, പു​ളി​ങ്കു​ന്ന് ഫൊ​റോ​ന​ക​ളി​ലെ 77 പ​ള്ളി​ക​ളി​ല്‍ ‌നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍ പ​ങ്കു​ചേ​ര്‍​ന്നു. ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പാ​ല​യ്ക്ക​ല്‍ പ​ദ​യാ​ത്ര​യ്ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി മൂ​ല​യി​ല്‍, ഫാ. ​ജോ​ര്‍​ജ് മാ​ന്തു​രു​ത്തി​ല്‍, വി​വി​ധ ഫൊ​റോ​ന വി​കാ​രി​മാ​ർ, വൈ​ദി​ക​ർ, ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ പ​ദ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു. പ​തി​നൊ​ന്നോടെ പ​ദ​യാ​ത്ര ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് വി​ശു​ദ്ധ ബ​ലി​യോ​ടെ യാ​ണ് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര സ​മാ​പി​ച്ച​ത്.

Tags : Jubilee pilgrimage

Recent News

Corehub Up