x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ഭാ​വം തി​രി​ച്ച​ടി​യാ​യി

വെബ്ഡെസ്ക്
Published: November 3, 2026 12:33 AM IST | Updated: November 3, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ ഇ​ടു​ക്കി​ക്കു കാ​ര്യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യി​ല്ല. 110 പോ​യി​ന്‍റു​മാ​യി 13-ാം സ്ഥാ​ന​ത്താ​ണ് ജി​ല്ല. നേ​ര​ത്തേ ഒ​ട്ടേ​റെ താ​ര​ങ്ങ​ള്‍ സം​സ്ഥാ​ന കാ​യി​ക മേ​ള​ക​ളി​ല്‍ മി​ക​വു കാ​ട്ടു​ക​യും പി​ന്നീ​ട് ഒ​ളി​മ്പി​ക്‌​സി​ല്‍ വ​രെ എ​ത്തു​ക​യും ചെ​യ്ത് ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യി​രു​ന്നു.

എ​ന്നാ​ല്‍ മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​യി​ക അ​ധ്യാ​പ​ക​രു​ടെ​യും കു​റ​വ് കാ​യി​ക മേ​ഖ​ല​യി​ല്‍​നി​ന്നു പു​ത്ത​ന്‍ താ​രോ​ദ​യ​ങ്ങ​ള്‍ പി​റ​വി​യെ​ടു​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ക​യാ​ണ്. മു​ന്‍ കാ​ല​ങ്ങ​ളി​ലും ജി​ല്ല​യി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ള്‍ മി​ക​ച്ച പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളും മ​റ്റു​മു​ള്ള മ​റ്റു ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ചേ​ര്‍​ന്നാ​ണ് നേ​ട്ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. അ​വ​ഗ​ണ​ന തു​ട​ര്‍​ന്നാ​ല്‍ ജി​ല്ല​യി​ലെ കാ​യി​ക രം​ഗം ഏ​റെ പി​ന്നോ​ട്ടു പോ​കു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു.

ആ​റു സ്വ​ര്‍​ണ​വും 15 വെ​ള്ളി​യും 28 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 49 മെ​ഡ​ലു​ക​ളാ​ണ് സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ല്‍ ജി​ല്ല​യു​ടെ നേ​ട്ടം. നെ​ടു​ങ്ക​ണ്ടം സി​എ​സ്എ​ച്ചാ​ണ് കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി​യ​ത്. ഒ​രു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വു​മാ​ണ് ഇ​വ​രു​ടെ നേ​ട്ടം. കു​മാ​രം​മം​ഗ​ലം എം​കെ​എ​ന്‍​എം​എ​ച്ച്എ​സ്എ​സി​നും കൂ​മ്പ​ന്‍​പാ​റ ഫാ​ത്തി​മ മാ​താ ജി​എ​ച്ച്എ​സ്എ​സി​നും ഒ​ന്‍​പ​തു വീ​തം പോ​യി​ന്‍റു​ക​ള്‍ നേ​ടാനായി. കു​മാ​ര​മം​ഗ​ലം സ്‌​കൂ​ള്‍ ഒ​രു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി​യ​പ്പോ​ള്‍ കൂ​മ്പ​ന്‍​പാ​റ​യ്ക്ക് മൂ​ന്നു വെ​ള്ളി​യും ല​ഭി​ച്ചു.

സു​വ​ര്‍​ണ നേ​ട്ട​ങ്ങ​ള്‍

നെ​ടു​ങ്ക​ണ്ടം സി​എ​ച്ച്എ​സി​ലെ ആ​ര​വ് അ​നി​ല്‍​കു​മാ​ര്‍ സ​ബ് ജൂ​നി​യ​ര്‍ ബോ​യ്‌​സ് വി​ഭാ​ഗം ജൂ​ഡോ​യി​ല്‍ സ്വ​ര്‍​ണം നേ​ടി. കു​മാ​ര​മം​ഗ​ലം എം​എ​കെ​എ​ന്‍​എം​എ​ച്ച്എ​സ്എ​സി​ലെ കെ. ​അ​വ​ന്തി​ക സീ​നി​യ​ര്‍ ഗേ​ള്‍​സ് ജാ​വ​ലി​ന്‍ ത്രോ​യി​ലും ക​ട്ട​പ്പ​ന ജി​ടി​എ​ച്ച്എ​സ്എ​സി​ലെ ആ​ന്‍​ഗ്രേ​സ് അ​ജോ സീ​നി​യ​ര്‍ ഗേ​ള്‍​സ് വു​ഷു​വി​ലും സ്വ​ര്‍​ണം നേ​ടി. സീ​നി​യ​ര്‍ ബോ​യ്‌​സ് ഹൈ​ജം​പി​ല്‍ പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ലെ കെ.​എ​സ്. കേ​ദാ​ര്‍ നാ​ഥ് , സ​ബ് ജൂ​നി​യ​ര്‍ ബോ​യ്‌​സ് 400 മീ​റ്റ​റി​ല്‍ കാ​ല്‍​വ​രി മൗ​ണ്ട് കാ​ല്‍​വ​രി എ​ച്ച്എ​സി​ലെ സോ​ബി​ന്‍ കെ. ​സെ​ബാ​സ്റ്റ്യ​ന്‍, സീ​നി​യ​ര്‍ ബോ​യ്‌​സ് ബോ​ക്‌​സിം​ഗി​ല്‍ ബൈ​സ​ന്‍​വാ​ലി ജി​എ​ച്ച്എ​സ്എ​സി​ലെ ആ​ര്യ​ന​ന്ദ് സി​ജു എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ല്‍​നി​ന്ന് സു​വ​ര്‍​ണ നേ​ട്ട​ങ്ങ​ള്‍ കൈ ​വ​രി​ച്ച​ത്.

പു​ത്ത​ന്‍ താ​രോ​ദ​യ​ങ്ങ​ളി​ല്ല

ജി​ല്ലാ -സം​സ്ഥാ​ന കാ​യി​ക മേ​ള​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​രുന്ന പ​ല സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും പു​തി​യ പ്ര​തി​ഭ​ക​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. അ​ധ്യാ​പ​ക​രു​ടെ കു​റ​വി​നു പു​റ​മേ സ്‌​കൂ​ളു​ക​ളി​ലെ കാ​യി​ക രം​ഗ​ത്തെ അ​ല​ട്ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും ഇ​തി​നു കാ​ര​ണ​മാ​കു​ന്നു . അ​ടി​സ്ഥാ​ന​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍​പോ​ലും അ​ന്യ​മാ​കു​ന്ന​തി​നാ​ലാ​ണ് കാ​യി​ക രം​ഗ​ത്തോ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും മു​ഖം​തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത്.

ജി​ല്ല​യി​ലെ പ​കു​തി​യി​ല്‍ കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ലും കാ​യി​കാ​ധ്യാ​പ​ക​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ള്‍​ക്ക് മ​തി​യാ​യ പ​രി​ശീ​ല​നം ന​ല്‍​കാ​നോ മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ഒ​ളി​മ്പ്യ​ന്‍​മാ​രാ​യ ഷൈ​നി വി​ല്‍​സ​ന്‍, കെ.​എം. ബീ​ന​മോ​ള്‍, കെ.​എം. ബി​നു, പ്രീ​ജ ശ്രീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ ജി​ല്ല​യു​ടെ യ​ശ​സ് വാ​നോ​ള​മു​യ​ര്‍​ത്തി.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ഗ്രൗ​ണ്ടു​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ പോ​ലും പ​ല സ്‌​കൂ​ളു​ക​ളി​ലും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.പി​ന്നാ​ക്ക മേ​ഖ​ല​യി​ലെ പ​ല സ്‌​കൂ​ളു​ക​ള്‍​ക്കും ന​ല്ല ഗ്രൗ​ണ്ടു​ക​ളോ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല. ജി​ല്ല​യി​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ മാ​ത്ര​മാ​ണ് 200 മീ​റ്റ​ര്‍ ട്രാ​ക്കി​നു​ള്ള ഗ്രൗ​ണ്ടു​ള്ള​ത്. മ​റ്റു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ചെ​റി​യ മൈ​താ​ന​ങ്ങ​ളി​ലും ഇ​ട​വ​ഴി​ക​ളി​ലു​മാ​ണ് കു​ട്ടി​ക​ള്‍ ഓ​ടി​യും ചാ​ടി​യും പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മേ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും ഇ​വ​രു​ടെ പ​രി​ശീ​ല​ന​ത്തി​ന് പ്ര​തി​ബ​ന്ധം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Tags :

Recent News

Corehub Up