x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മാ​ഫി​യാ ആ​ക്ര​മ​ണം: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റിന് ഗു​രു​ത​ര പ​രി​ക്ക്


Published: April 29, 2026 06:26 AM IST | Updated: April 29, 2026 06:26 AM IST

വി​ഴി​ഞ്ഞം: ല​ഹ​രി മാ​ഫി​യയു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രവർത്തകന് പരിക്ക്. കോ​വ​ളം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും മു​ൻ വി​ഴി​ഞ്ഞം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റുമായിരുന്ന വി​ഴി​ഞ്ഞം ക​ര​യ​ടി​വി​ള സ്വ​ദേ​ശി ഷാ​നു ക​ബീ​റി​നാണു ഗു​രു​ത​ര പ​രി​ക്കേറ്റത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ഷാ​നു സ​വാ​രി ക​ഴി​ഞ്ഞ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ക​ര​യ​ടി​വി​ള ജം​ഗ്ഷ​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ളാ​യി​രു​ന്നു ക​ര​യ​ടി​വി​ള സ്വ​ദേ​ശി ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ നാ​ലം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം.

ഓ​ട്ടോ​യി​ൽ ഇ​രു​ന്ന ഷാ​നു​വി​നെ വ​ലി​ച്ചി​റ​ക്കി റോ​ഡി​ലി​ട്ടു മ​ർ​ദി ക്കു​ക​യും ബി​യ​ർ ബോ​ട്ടി​ലും ത​ടി ക​ഷ്ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു ത​ല​യി​ൽ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കു​പ്പി​കൊ​ണ്ടു​ള്ള അ​ടി​യി​ൽ ത​ല​യ്ക്കു മൂ​ന്നു പൊ​ട്ട​ലു​ക​ളു​ണ്ട്.

കൈ​കാ​ലു​ക​ൾ​ക്കും പ​രി​ക്കു​ണ്ട്. ബ​ഹ​ളം​കേ​ട്ട് നാ​ട്ടു​കാ​ർ കൂ​ടി​യ​പ്പോ​ൾ ഇ​വ​ർ സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു ക​ള​ഞ്ഞു. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ചേ​ർ​ന്നു ഷാ​നു​വി​നെ വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ചാ​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​വി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ഷാ​നു ക​ബീ​ർ വി​ല​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : nattu vishesham Lahari mafia attack:

Recent News

Corehub Up