x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ അ​ഡീ​ഷ​ണ​ൽ എ​ജി​ക്കെ​തി​രെ അ​തി​ക്ര​മം; വ​ഞ്ചി​യൂ​രി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 15, 2026 10:27 PM IST | Updated: October 15, 2026 11:15 PM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ അ​ഡീ​ഷ​ണ​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ കെ.​പി. ജ​യ​ച​ന്ദ്ര​നെ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര​ൻ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. വ​ഞ്ചി​യൂ​ർ ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ഭാ​ഷ​ക​ർ വ​ഞ്ചി​യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

കോ​ട​തി പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​മെ​ടു​ത്ത് പി​ഴ ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പൊ​ലി​സു​കാ​ര​ൻ അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്നാ​ണ് പ​രാ​തി. നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​തെ പാ​ർ​ക്കിം​ഗ് നി​രോ​ധി​ത മേ​ഖ​ല​യാ​ണെ​ന്ന് പ​റ​ഞ്ഞ് പി​ഴ ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തെ​യാ​ണ് ജ​യ​ച​ന്ദ്ര​ൻ ചോ​ദ്യം ചെ​യ്ത​ത്.

ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ ട്രാ​ഫി​ക് പൊ​ലി​സു​കാ​ര​ൻ ത​ന്നെ പി​ടി​ച്ചു​ത​ള്ളു​ക​യും വാ​ക്കി​ടോ​ക്കി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി ജ​യ​ച​ന്ദ്ര​ൻ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വാ​ക്കി​ടോ​ക്കി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ഇ​ട​തു​കൈ​യി​ൽ മു​റി​വേ​റ്റ​താ​യും പ​രാ​തി​യി​ലു​ണ്ട്. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പൊ​ലി​സു​കാ​ര​ൻ സ്ഥ​ല​ത്തു​നി​ന്ന് പോ​യ​ത്.


സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​യ പൊ​ലി​സു​കാ​ര​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​ലി​സു​കാ​ര​നെ ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​യേ​ഴ്സ് (ഐ.​എ.​എ​ൽ) സം​സ്ഥാ​ന ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews Lawyers Protest

Recent News

Corehub Up