ജലനിധി പൈപ്പിടാൻ നിർമിച്ച കുഴി
ചെറുതോണി: ജലനിധിക്ക് കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടിയെന്നോ ടൗണെന്നൊ വ്യത്യാസമില്ല. എവിടെയും പൈപ്പിടാൻ കുഴിയെടുക്കും. അതു മൂടാതെയുമിടും. വാഴത്തോപ്പ് ടൗണിൽ കുരുന്നുകൾ പഠിക്കുന്ന അങ്കണവാടിക്കു മുന്നിലാണ് ജലനിധിയുടെ അപകടക്കെണി.
പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴി പൂർണമായും മൂടാത്തതാണ് പിഞ്ചുകുട്ടികൾ ഉൾപ്പടെയുള്ളവർക്കു ഭീഷണിയായിരിക്കുന്നത്. പൈപ്പ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കുഴി മൂടി കോൺക്രീറ്റ് ചെയ്യാൻ കരാറുകാരൻ തയാറായിട്ടില്ല. ടൗണിനോടു ചേർന്നുള്ള ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും ബാക്കി ഭാഗം തുറന്നുകിടക്കുകയാണ്.
മഴവെള്ളമൊഴുകി മണ്ണൊഴുകിപ്പോയതിനു പുറമേ വാട്ടർ അഥോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളമൊഴുകിയും കുഴിയുടെ ആഴം കൂടിയിട്ടുണ്ട്. തടിയമ്പാടുനിന്നു ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വാഴത്തോപ്പിലേക്കു വരുന്നത് ഇതുവഴിയിലൂടെയാണ്. വളവോടു കൂടിയ ഭാഗമായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോഴും അപകടമുണ്ടാകാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.
Tags :