x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ​ര​പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ എ​ൽ​ബി​എ​സ് രാ​ജ്യ​ത്തി​നു മാ​തൃ​ക: എം.​ വി​ൻ​സന്‍റ് എം​എ​ൽഎ

വെബ് ഡെസ്ക്
Published: October 11, 2026 01:21 AM IST | Updated: October 11, 2026 01:21 AM IST

സ​മ്മേ​ള​നം എം. ​വി​ൻ​സന്‍റ് എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ ന​ട​ത്തി അ​ലോ​ട്ട്മെ​ന്‍റു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ൽ എ​ൽ​ബി​എ​സ് (ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സെ​ന്‍റ​ർ) ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ. എ​ൽ​ബി​എ​സ് സെ​ന്‍റ​ർ സ്റ്റാ​ഫ് ഓ​ർ​ഗ നൈ​സേ​ഷ​ന്‍റെ 24-ാമ​തു വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​യി​നാ​യി. സെ​ക്ര​ട്ടേ​റി​യേ​റ്റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഇ​ർ​ഷാ​ദ്, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​പി. സു​നി​ൽ, യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. ജാ​ഫ​ർ, ഡി. ​കു​മാ​ർ, കെ.​എം. അ​ബ്ദു​ൽ സ​ലാം, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, സ​ത്യ​നാ​ഥ​ൻ, ന​ന്ദ​കു​മാ​ർ, എ.​എ. മാ​രി​യ​ത്ത്, മു​ഹ​ദ് റ​ഫീ​ക്, ബി.​അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പരിപാടി യിൽ പങ്കെടുത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up