x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഉ​ദ​യ​ഗി​രി​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മെ​ന്ന് എ​ൽ​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: August 4, 2026 01:31 AM IST | Updated: August 4, 2026 01:31 AM IST

ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ താ​ളി​പ്പാ​റ​യി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ എ​ൽഡി​എ​ഫ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. താ​ളി​പ്പാ​റ, താ​ബോ​ർ, അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ, ഇ​ര​ട്ട​പ്പാ​ലം, വെ​ള്ളാ​ട്ടു​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾപൊ​ട്ട​ലി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. ഉ​ദ​യ​ഗി​രി-​താ​ബോ​ർ റോ​ഡി​ൽ താ​ളി​പ്പാ​റ​ഭാ​ഗം മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മെ​ക്കാ​ഡം ടാ​ർ ചെ​യ്ത റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി രു​ന്ന ബ​സു​ക​ളും ഓ​ട്ടം നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. താ​ബോ​ർ മു​ണ്ടേ​രി​ത​ട്ട് റോ​ഡ് സൈ​ഡ് ഇ​ടി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മാ​മ്പോ​യി​ൽ ജ​യ​ഗി​രി മ​ണ്ണാ​ത്തി​ക്കു​ണ്ട് റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി. ഇ​തുവ​ഴി​യു​ള്ള ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി.

പ​ഞ്ചാ​യ​ത്തി​ലെ 10 റോ​ഡു​ക​ൾ വ​ൻ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി വീ​ടു​ക​ളും ദു​ര​ന്ത​ത്തി​ൽ പെ​ട്ടു. ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ജ​ന​ജീ​വി​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ സാ​ജ​ൻ ജോ​സ​ഫ്, കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​ൻ.​എം. രാ​ജു, കെ.​ടി. സു​രേ​ഷ് കു​മാ​ർ, കെ.​ആ​ർ. ര​തീ​ഷ്, ബി. ​ശ്രീ​കു​മാ​ർ, ജെ​യ്സ​ൺ പ​ല്ലാ​ട്ട്, ഇ.വി. ജോ​യി എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

 

Tags : Nattuvishesham District News LDF claims Udayagiri

Recent News

Corehub Up