x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജി​ല്ല​യി​ല്‍ 54,000 ഏ​ക്ക​ര്‍ റി​സ​ര്‍​വ് വ​ന​മാ​ക്കി: ​ബി​ജോ മാ​ണി


Published: March 10, 2026 10:44 PM IST | Updated: March 10, 2026 10:44 PM IST

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പു​തു​താ​യി 54,000 ഏ​ക്ക​ര്‍ ഭൂ​മി സം​ര​ക്ഷി​ത വ​ന​മാ​ക്കി മാ​റ്റി​യ​താ​യി വ​നം​മ​ന്ത്രി നി​യ​സ​ഭ​യി​ല്‍ രേ​ഖാ​മൂ​ലം ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യി ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ടി ബി​ജോ മാ​ണി ആ​രോ​പി​ച്ചു.

അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ 16,354 ഏ​ക്ക​റും പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ 37,646 ഏ​ക്ക​റു​മാ​ണ് റി​സ​ര്‍​വ് വ​ന​മാ​ക്കി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജി​ല്ല​യി​ല്‍ വ​ന​വി​സ്തൃ​തി വ​ര്‍​ധി​പ്പി​ച്ച​തു​മൂ​ലം ജീ​വി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​ദി​ഷ്ട സ​ത്രം എ​യ​ര്‍ സ്ട്രി​പ്പി​ന്‍റെ ഭൂ​മി റി​സ​ര്‍​വ് വ​ന​മാ​യി വി​ജ്ഞാ​പ​നം ചെ​യ്ത​തി​നാ​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് വി.​എ​സ്.​ സ​ര്‍​ക്കാ​ര്‍​ വി​ജ്ഞാ​പ​നം ചെ​യ്ത വാ​ഗ​മ​ണ്‍ റി​സ​ര്‍​വി​ന്‍റെ പേ​രി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം മൂ​ല​മ​റ്റം-​പ​തി​പ്പ​ള്ളി-​ഉ​ളു​പ്പൂ​ണി റോ​ഡി​ന്‍റെ നി​ര്‍​മാ​ണം വ​ര്‍​ഷ​ങ്ങ​ളാ​യി ത​ടസ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

2014-15ലാ​ണ് ഈ ​റോ​ഡി​ന് 9.38 കോ​ടി ബ​ജ​റ്റി​ല്‍​അ​നു​വ​ദി​ച്ച​ത്. ഇ​തി​നു പു​റ​മേ ഈ ​മേ​ഖ​ല​യി​ലെ പ​ട്ട​യ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. 1966 മു​ത​ലു​ള്ള കൈ​വ​ശ​ഭൂ​മി​യി​ല്‍ കൃ​ഷി​ചെ​യ്ത​തി​ന് ഭൂ ​ഉ​ട​മ​യ്‌​ക്കെ​തി​രേ ക​ള്ള​ക്കേ​സ് എ​ടു​ത്ത​ത് ഉ​ള്‍​പ്പെ​ടെ വ​നം​വ​കു​പ്പ് ക​ടു​ത്ത ക​ര്‍​ഷ​കദ്രോ​ഹ​ ന​ട​പ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ഭൂ​മി കൈ​വ​ശം​വ​ച്ച് പ​ട്ട​യ​ത്തി​ന് കാ​ത്തി​രി​ക്കു​ന്ന ക​ര്‍​ഷ​ക​രെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കൈ​യേ​റ്റ​ക്കാ​രാ​ക്കി ഇ​വ​ര്‍​ക്ക് പ​ട്ട​യം നി​ഷേ​ധി​ച്ച് ആ​സൂ​ത്രി​ത​മാ​യി കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്. പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍​ സ്വീ​ക​രി​ക്കു​ന്ന​ത്.​

ഒ​രി​ഞ്ച് ഭൂ​മിപോ​ലും വ​ന​മാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്‍​എ​ഡി​എ​ഫ് എം​എ​ല്‍​എ​മാ​രും മ​ന്ത്രി​യും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​ജോ മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​നു ഷാ​ഹു​ലും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : LDF government nattuvishesham local news

Recent News

Corehub Up