ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ആലുവ ഏരിയ സമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലുവ : പഞ്ചായത്തുകളിലും നഗരസഭകളിലെയും സേവനങ്ങൾക്കായുള്ള ഓൺലൈൻ ലൈൻ സംവിധാനമായ കെ സ്മാർട്ട് കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) ആലുവ ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ കെട്ടിട നിർമാണ ചട്ടങ്ങൾ ലഘൂകരിക്കുമ്പോഴും കെ സ്മാർട്ടിന്റെ പോരായ്മ മൂലം കെട്ടിട നമ്പറിടുന്നതടക്കമുള്ള നടപടികൾക്ക് ഉണ്ടാകുന്ന കാലതാമസം പരിഹരിക്കണമെന്നും ഫെഡറേഷൻ സമ്മേളനം ആവശ്യപ്പെട്ടു. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംഘടനാസെഷൻ ജില്ലാ സെക്രട്ടറി സിമി പ്രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് സി. അരുൺകുമാർ അധ്യക്ഷനായി. സെക്രട്ടറി എം.ബി. അനിതകുമാരി റിപ്പോർട്ടും, ട്രഷറർ അബ്ദുൾ റസാക്ക് കണക്കുകളും അവതരിപ്പിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണവും നടന്നു.
Tags : Lensfed Local News Ernakulam