ലെന്സ്ഫെഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവല്ല ശാന്തിനിലയം ഓഡിറ്റോറിയത്തില് നടന്ന പൊതു സമ്മേളനം മുന് ജയില് ഡിജിപി ഡോ. അലക്സാണ്ടര് ജേക്കബ് ഉദ്
തിരുവല്ല: എന്ജിനിയര്മാരുടെയും സൂപ്പര്വൈസര്മാരുടെയും സംഘടനയായ ലൈസന്സ്ഡ് എന്ജിനിയേഴ്സ് ആന്ഡ് സൂപ്പര്വൈസേഴ്സ് ഫെഡറേഷന് (ലെന്സ്ഫെഡ്) 14ാം ജില്ലാ സമ്മേളനം തിരുവല്ല ശാന്തിനിലയം ഓഡിറ്റോറിയത്തില് സമാപിച്ചു. ജില്ലയിലെ 300 എന്ജിനിയര്മാര് സമ്മേളനത്തില് പങ്കെടുത്തു.
സമ്മേളനം മുന് ജയില് ഡിജിപി ഡോ. അലക്സാണ്ടര് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബില്ടെക് ജി. ജയകുമാര് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്ജ് ഏബ്രഹാം, ജില്ലാ ടൗണ് പ്ലാനര് ജി. അരുണ് എന്നിവര് മുഖ്യാതിഥികളായി. ലെന്സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി. എസ്. വിനോദ്കുമാര് മുഖ്യപ്രഭാഷണം നടത്തി. ലെന്സ്ഫെഡ് ജില്ലാ സെക്രട്ടറി രശ്മി വിനോദ്, ജില്ലാ ട്രഷറര് കെ. സുധീര് എന്നിവര് പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ലെന്സ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന് സുധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബില്ടെക് ജി. ജയകുമാര് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര് ടി. ഗിരീഷ് കുമാര് മുഖ്യപ്രഭാഷണം നടത്തി.
വി.ഡി. ജയകുമാർ, ടി.ആർ. ഉണ്ണികൃഷ്ണന്, കുര്യന് ഫിലിപ്പ്, നന്ദകുമാര് വര്മ, ലിജോ വര്ഗീസ്, വി. വിഷ്ണു, മനോജ് കുമാര് എന്നിവര് പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്മാണസാമഗ്രികളും വിവിധ നിര്മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 10 സ്റ്റാളുകളുടെ പ്രദര്ശനവും ഉണ്ടായിരുന്നു.