x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്


Published: November 6, 2025 03:17 AM IST | Updated: November 6, 2025 03:17 AM IST

തി​രു​വ​ല്ല: എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) 14ാം ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് തി​രു​വ​ല്ല ശാ​ന്തി​നി​ല​യം ഓ​ഡ​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. കെ- ​സ്മാ​ര്‍​ട്ടും സെ​ല്‍​ഫ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ സം​വി​ധാ​ന​വും കെ​ട്ടി​ട നി​ര്‍​മാ​ണ രം​ഗ​ത്ത് വേ​ഗ​ത കൂ​ട്ടി​യോ, നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും വി​ല​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തി​നു​മാ​യി എ​ന്തെ​ല്ലാം ചെ​യ്യാം, 2025ലെ ​ബി​ല്‍​ഡി​ങ് റൂ​ള്‍ അ​മ​ന്‍റ്മെ​ന്‍റ് കെ​ട്ടി​ട നി​ര്‍​മാ​ണ മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കു​മോ, നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും. ജി​ല്ല​യി​ലെ 300 എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 9.45ന് ​ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ടെ​ക് ജി. ​ജ​യ​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തും. രാ​വി​ലെ 10.30ന് ​പൊ​തു​സ​മ്മേ​ള​നം മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ഡോ. ​അ​ല​ക്‌​സാ​ണ്ട​ര്‍ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ടെ​ക് ജി ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് എ​ബ്ര​ഹാം, ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ അ​രു​ണ്‍ ജി ​എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.​ലെ​ന്‍​സ്‌​ഫെ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി ​എ​സ് വി​നോ​ദ്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ്ര​തി​നി​ധി സ​മ്മേ​ള​നം 2.30ന് ​ലെ​ന്‍​സ്‌​ഫെ​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി​തി​ന്‍ സു​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ല്‍​ടെ​ക് ജി ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ഗി​രീ​ഷ് കു​മാ​ര്‍ ടി, ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി ര​ശ്മി വി​നോ​ദ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ സു​ധീ​ര്‍ കെ, ​വി​ഡി ജ​യ​കു​മാ​ർ‌, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ടി ​ആ​ർ, കു​ര്യ​ന്‍ ഫി​ലി​പ്പ്, ന​ന്ദ​കു​മാ​ര്‍ വ​ര്‍​മ്മ, ലി​ജോ വ​ര്‍​ഗീ​സ്, വി​ഷ്ണു വി, ​മ​നോ​ജ് കു​മാ​ര്‍ കെ ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​ത​ന​വും വ്യ​ത്യ​സ്ത​വു​മാ​യ നി​ര്‍​മാ​ണ​സാ​മ​ഗ്രി​ക​ളും വി​വി​ധ നി​ര്‍​മാ​ണ രീ​തി​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന 10 സ്റ്റാ​ളു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഉ​ണ്ടാ​വും.

Tags : Lensfed Local News Pathanamthitta Nattuvishesham

Recent News

Corehub Up