x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​പ്പി​ള്ളി ക​ന്നാ​റ്റു​പാടം സ്‌​കൂ​ളി​നു മു​ന്നി​ല്‍ പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു

വെബ് ഡെസ്ക്
Published: September 18, 2026 04:13 AM IST | Updated: September 18, 2026 04:13 AM IST

പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്ന നി​ല​യി​ല്‍.

പാ​ല​പ്പി​ള്ളി: ക​ന്നാ​റ്റു​പാ​ടം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു മു​ന്നി​ല്‍ പു​ലി​യി​റ​ങ്ങി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ന് സ​മീ​പ​ത്തെ റ​ബര്‍ തോ​ട്ട​ത്തി​ല്‍ പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച് കൊ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. സ​മീ​പ​വാ​സി​യാ​യ വ​ട്ടോ​ളി ഹ​സ​ന്‍റെ പ​ശു​ക്കു​ട്ടി​യാ​ണ് ച​ത്ത​ത്.

നി​ര​വ​ധി കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​നു സ​മീ​പ​ത്ത് പു​ലി​യി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു കാ​ര്‍ ഭീ​തി​യി​ലാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന തോ​ട്ട​ത്തി​ലെ വ​ഴി​യി​ലാ​ണു പു​ലി​യിറ​ങ്ങി​യ​ത്. വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മേ​ഖ​ല​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​യി​ട്ടും വ​ന​പാ​ല​ക​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ര​ണ്ടു​ദി​വ​സം മു​ന്‍​പ് പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സിക്കു​ന്ന പാ​ഡി​ക്കു​സ​മീ​പം പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് പ​ത്തി​ലേ​റെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളാ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്ത​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​യ​തോ​ടെ പു​ലി​യെ ക​ണ്ടെ ത്താ​ന്‍ ട്രാ​പ്പ് കാ​മ​റ​ക​ളും പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ടും സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham Leopard

Recent News

Corehub Up