x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ലി​പ്പ​നി: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

വെബ് ഡെസ്ക്
Published: August 30, 2026 01:23 AM IST | Updated: August 30, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: എ​ലി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ല്‍.​ടി.​സ​രി​ത കു​മാ​രി അ​റി​യി​ച്ചു. മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ന്ന എ​ല്ലാ​വ​രും എ​ലി​പ്പ​നി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. മ​ലി​ന​ജ​ല​ത്തി​ല്‍ ച​വി​ട്ടി സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​വ​രും തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കു​ന്ന​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഗു​ളി​ക സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.​മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കു​ന്ന​വ​രി​ല്‍ കൈ​കാ​ലു​ക​ളി​ലെ മു​റി​വു​ക​ളി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും എ​ലി​പ്പ​നി രോ​ഗാ​ണു ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്.

കൈ​കാ​ലു​ക​ളി​ല്‍ മു​റി​വു​ക​ളോ വി​ണ്ടു​കീ​റ​ലോ ഉ​ള്ള​വ​ര്‍ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും മ​ലി​ന​മാ​യ മ​ണ്ണി​ലും ഇ​റ​ങ്ങ​രു​ത്. ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്കു​ന്ന തോ​ട്, കു​ളം എ​ന്നി​വ​യി​ലി​റ​ങ്ങു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ജോ​ലി​ക്കാ​യി ഇ​റ​ങ്ങു​മ്പോ​ള്‍ കൈ​യു​റ, കാ​ലു​റ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ വീ​ടി​ന് പു​റ​ത്തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കൂ​ട്ടി​യി​ടാ​തി​രി​ക്കു​ക​യും എ​ലി പെ​രു​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യും വേ​ണം.
പ​നി, ത​ല​വേ​ദ​ന, ക്ഷീ​ണം, പേ​ശി​ക​ള്‍​ക്ക് ക​ഠി​ന​മാ​യ വേ​ദ​ന, പ​നി​യോ​ടൊ​പ്പം മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ണ്ടാ​ല്‍ എ​ലി​പ്പ​നി സം​ശ​യി​ക്കു​ക​യും ചി​കി​ത്സ തേ​ടു​ക​യും വേ​ണം.

ചി​കി​ത്സ തേ​ടു​മ്പോ​ള്‍ ഡോ​ക്ട​റോ​ട് തൊ​ഴി​ല്‍ പ​ശ്ചാ​ത്ത​ല​വും മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ ​വി​വ​ര​വും അ​റി​യി​ക്ക​ണം. എ​ലി​പ്പ​നി നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ന്ന​ത് രോ​ഗം വേ​ഗം ഭേ​ദ​മാ​കു​ന്ന​തി​നും സ​ങ്കീ​ര്‍​ണ​ത​ക​ള്‍ കു​റ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Leptospirosis

Recent News

Corehub Up