പിലാത്തറ: വീടിന്റെ ടെറസിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ വിമുക്തഭടൻ അബദ്ധത്തിൽ വീണുമരിച്ചു. അറത്തിൽ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ "മണിമന്ദിര'ത്തിൽ പി. ബാലകൃഷ്ണൻ നമ്പീശനാണ് (68) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.
വീടിന്റെ രണ്ടാം നിലയിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി പോകുന്നതിനിടയിൽ കാൽതെന്നി ഒന്നാം നിലയിലേക്ക് വീഴുകയായിരുന്നു. കൊയിലാണ്ടി സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: വി.എം. ലളിത. മക്കൾ: ബൽരാജ് (കാനഡ), ഡോ. ബിന്ധ്യ (മധുര). മരുമക്കൾ: ശ്രുതി കൃഷ്ണ (കാനഡ), ദിനേഷ് (മധുര).
Tags : water tank soldier dies Balakrishnan death