വെള്ളരിക്കുണ്ട്: ജൂൺ ഒന്നു മുതൽ നാലുവരെ തീയതികളിൽ ജപ്പാനിൽ വച്ചു നടക്കുന്ന എൽഐസി കോർപ്പറേറ്റ് ക്ലബ് അംഗങ്ങളുടെ അന്താരാഷ്ട്ര മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലിൻസി തോമസിന് എൽഐസി ഓഫ് ഇന്ത്യ നീലേശ്വരം ബ്രാഞ്ചിന്റെയും ബളാൽ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആദരവും യാത്രയയപ്പും നൽകി.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. എൽഐസി ഓഫ് ഇന്ത്യ കോഴിക്കോട് സീനിയർ ഡിവിഷനൽ മാനേജർ അജു മാത്യൂസ്മുഖ്യാതിഥിയായി. നിർധനർക്കുള്ള ചികിത്സാസഹായ വിതരണവും നടന്നു.
പഞ്ചായത്തംഗം ഷാജൻ പൈങ്ങോട്ട്, എൽഐസി ബ്രാഞ്ച് മാനേജർ ദിലീപ്, എം.വി. മോഹൻദാസ് മേനോൻ, കെ.ജെ. വർക്കി (ഗുഡ് വുഡ് ഗ്രൂപ്പ്), വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി റിങ്കു മാത്യു എന്നിവർ പ്രസംഗിച്ചു. ലിൻസി തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.
വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളിൽ നിന്ന് ആദ്യമായാണ് ഒരു വനിതാ പ്രതിനിധി കോർപ്പറേറ്റ് ക്ലബ് അംഗങ്ങളുടെ അന്താരാഷ്ട്ര മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
Tags : nattu vishesham Lindsey Thomas paid tribute