x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം, പാ​രി​തോഷി​കം, മാ​സ​പ്പ​ടി​: എ​ക്‌​സൈ​സില്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് സാ​ധ്യ​ത

വെബ് ഡെസ്ക്
Published: September 1, 2026 12:23 AM IST | Updated: September 1, 2026 12:23 AM IST

ച​​ങ്ങ​​നാ​​ശേ​​രി: മ​​ദ്യ​​വും പാ​​രി​​തോ ഷി​​ക​​വും മാ​​സ​​പ്പ​​ടി​​യും ക​​ണ്ടെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ എ​​ക്‌​​സൈ​​സ് വ​​കു​​പ്പി​​ല്‍ കൂ​​ടു​​ത​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍​ക്ക് സാ​​ധ്യ​​ത. വ​​കു​​പ്പി​​ന്‍റെ വി​​വി​​ധ ഉ​​ദ്യാ​​ഗ​​ത​​ല​​ങ്ങ​​ളി​​ല്‍ അ​​ഴി​​ച്ചു​​പ​​ണി​​ക്കും വ്യാ​​പ​​ക സ്ഥ​​ല​​മാ​​റ്റ​​ത്തി​​നു​​മു​​ള്ള നീ​​ക്ക​​ങ്ങ​​ളാ​​ണ് ആ​​ലോ​​ച​​ന ന​​ട​​ക്കു​​ന്ന​​ത്.
ജി​​ല്ല​​യി​​ലെ ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, പാ​​മ്പാ​​ടി മേ​​ഖ​​ല​​ക​​ളി​​ലെ ചി​​ല ബാ​​റു​​ക​​ളി​​ല്‍ എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മൗ​​നാ​​നു​​വാ​​ദ​​ത്തോ​​ടെ വ്യാ​​പ​​ക ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​താ​​യി ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി വ്യാ​​പ​​ക പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വ​​കു​​പ്പു മ​​ന്ത്രി എം. ​​ലി​​ജു​​വി​​ന്‍റെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം എ​​ക്‌​​സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ സീ​​റാം സാം​​ബ​​ശി​​വ​​റാ​​വു നേ​​രി​​ട്ടു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഏ​​ഴ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യും വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ണ​​വും പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

ക്ര​​മ​​ക്കേ​​ടു​​ക​​ള്‍ ന​​ട​​ക്കു​​ന്ന ബാ​​റു​​ക​​ളി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും ച​​ങ്ങ​​നാ​​ശേ​​രി​​യി​ലാ​​ണെ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.
സ​​സ്‌​​പെ​​ന്‍​ഷ​​നി​​ലാ​​യ ഏ​​ഴ് ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ല്‍ നാ​​ലുപേരും ച​​ങ്ങ​​നാ​​ശേ​​രി എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ്. എ​​ക്‌​​സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ എ​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ള്‍ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്കി​​ട​​യി​​ലും ബാ​​റു​​ട​​മ​​ക​​ള്‍​ക്കി​​ട​​യി​​ലും വ​​ലി​​യ കോ​​ളി​​ള​​ക്ക​​ങ്ങ​​ള്‍​ക്കി​​ട​​യാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ചി​​ല ബാ​​റു​​ക​​ളി​​ല്‍ എ​​ക്‌​​സൈ​​സി​​ന്‍റെ ച​​ട്ട​​ങ്ങ​​ളും നി​​ബ​​ന്ധ​​ന​​ക​​ളും കാ​​റ്റി​​ല്‍​പ്പ​​റ​​ത്തി പു​​ല​​ര്‍​ച്ചെ അ​​ഞ്ചു​​മു​​ത​​ല്‍ മ​​ദ്യ​​വി​ൽ​പന ന​​ട​​ത്തു​​ന്ന​​താ​​യും ചി​​ല ബാ​​റു​​ക​​ളി​​ല്‍ ഡ്രൈ​​ഡേ​​ക​​ളി​​ല്‍ ഗേ​​റ്റി​​നി​​ട​​യി​​ലൂ​​ടെ​​യും ഇ​​ട​​നാ​​ഴി​​ക​​ളി​​ലൂ​​ടെ​​യും മ​​ദ്യ​​വി​​ൽ​പന ന​​ട​​ത്തു​​ന്ന​​താ​​യും പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​രു​​ന്നു.

ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ര്‍​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ഈ ​​നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഭ​​ര​​ണം മാ​​റി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രാ​​ന്‍ പ​​ല​​രും ധൈ​​ര്യം​​കാ​​ട്ടി​​യ​​ത്. തു​​ട​​ര്‍​ന്നാ​​ണ് ഇ​​ത് മാ​​ധ്യ​​മ​​ങ്ങ​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യു​​ക​​യും വ​​കു​​പ്പ് മ​​ന്ത്രി എം. ​​ലി​​ജു​​വി​ന്‍റെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ക​​യും ചെ​​യ്ത​​ത്.
ക​​ഴി​​ഞ്ഞ കു​​റെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ബാ​​റു​​ക​​ളി​​ല്‍ വ്യാ​​പ​​ക​​മാ​​യ നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ന്ന​​തി​​നു പി​​ന്നി​​ല്‍ ഉ​​ന്ന​​ത രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ളു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ളു​​ണ്ടെ​​ന്ന​​തും ച​​ര്‍​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

സ​​മ​​യം തെ​​റ്റി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ബാ​​റു​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ന്‍ എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ എ​​ത്തു​​മ്പോ​​ള്‍ ബാ​​റു​​ട​​മ​​ക​​ള്‍ ചി​​ല ഉ​​ന്ന​​ത രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ളു​​ടെ പേ​​രു​​ക​​ള്‍ പ​​റ​​ഞ്ഞ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​ര​​ട്ടി പി​​ന്തി​​രി​​പ്പി​​ച്ചി​​രു​​ന്ന​​താ​​യും സൂ​​ച​​നയുണ്ട്.

Tags : Nattuvishesham Districtnews Deepikanews Excise Department

Recent News

Corehub Up