x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല പോ​ളിം​ഗി​ന് പൂ​ർ​ണ സ​ജ്ജം


Published: December 8, 2025 10:48 PM IST | Updated: December 8, 2025 10:48 PM IST

പൈ​നാ​വ് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ ഏ​റ്റുവാ​ങ്ങാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട്.

ഇ​ടു​ക്കി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ന്നു ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് അ​റി​യി​ച്ചു. 52 പ​ഞ്ചാ​യ​ത്തു​ക​ളും എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ടെ 63 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 1036 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​പ്ര​കാ​രം ജി​ല്ല​യി​ൽ 9,121,33 വോ​ട്ട​ർ​മാ​രു​ണ്ട്. ഇ​തി​ൽ 4,43,521 പു​രു​ഷ​ൻ​മാ​രും 4,68,602 സ്ത്രീ​ക​ളും 10 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്നു. 10 പേ​ർ പ്ര​വാ​സി​ക​ളാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് റി​സ​ർ​വ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 4768 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 1192 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 73 എ​ണ്ണം ന​ഗ​ര​സ​ഭ​ക​ളി​ലും 1119 ബൂ​ത്തു​ക​ൾ ഗ്രാ​മ​ങ്ങ​ളി​ലു​മാ​ണ്. ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഒ​രു ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, ര​ണ്ട് പോ​ളിം​ഗ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഒ​രു ബൂ​ത്തി​ലു​ണ്ടാ​കു​ക. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ
വി​ത​ര​ണം ചെ​യ്തു

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നും ശേ​ഖ​ര​ണ​ത്തി​നും വോ​ട്ടെ​ണ്ണ​ലി​നു​മാ​യി ജി​ല്ല​യി​ൽ 10 കേ​ന്ദ്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​നു മു​ന്പു​ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്തു​ക​ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് 12നു ​മു​ന്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​ന​ങ്ങ​ളി​ൽ അ​ത​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ച്ചു. 6467 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 2194 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റു​ക​ളു​മാ​ണ് ബൂത്തു​ക​ളി​ൽ എ​ത്തി​ച്ച​ത്. 83 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

ഇ​ട​മ​ല​ക്കു​ടി​യി​ലും പോ​ളിം​ഗ്
സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു

സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു. ദു​ർ​ഘ​ട പാ​ത​ക​ളി​ലൂ​ടെ ജീ​പ്പു​ക​ളി​ൽ പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മെ​ത്തി​ച്ച​ത്. 14 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​മാ​യി 56 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 893 സ്ത്രീ​വോ​ട്ട​ർ​മാ​രും 910 പു​രു​ഷ വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 41 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​മ​ല​ക്കു​ടി​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് സ​ന്ദ​ർ​ശി​ച്ചു. സ​ബ് ക​ള​ക്ട​ർ​മാ​രാ​യ അ​നൂ​പ് ഗാ​ർ​ഗ്, വി.​എം. ആ​ര്യ​ൻ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

14 ബൂ​ത്തു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ക​ള​ക്ട​ർ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും സം​സാ​രി​ച്ചു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് സം​ഘം ഇ​ട​മ​ല​ക്കു​ടി​യി​ലെ​ത്തി​യ​ത്.

3100 സ്ഥാ​നാ​ർ​ഥി​ക​ൾ

ജി​ല്ല​യി​ൽ 3100 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രരം​ഗ​ത്തു​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 2494, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 310, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്- 61, ന​ഗ​ര​സ​ഭ- 235 എ​ന്നി​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം. 1240 നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു. 221 പ​ത്രി​ക​ക​ൾ ത​ള​ളി​യി​രു​ന്നു.

വോ​ട്ടെ​ടു​പ്പ് രാ​വി​ലെ
ഏ​ഴു മു​ത​ൽ

ഇ​ന്ന് രാ​വി​ലെ ആ​റി​ന് അ​ത​ത് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മോ​ക് പോ​ളിം​ഗ് ന​ട​ക്കും. തു​ട​ർ​ന്ന് ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പോ​ളിം​ഗ് സ​മ​യം. വൈ​കു​ന്നേ​രം പോ​ളിം​ഗ് സ​മ​യ​ത്തി​നു ശേ​ഷ​വും ക്യൂ​വി​ൽ ആ​ളു​ണ്ടെ​ങ്കി​ൽ അ​വ​രെ​യും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കും. എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും കു​ടി​വെ​ള്ളം, വി​ശ്ര​മ സൗ​ക​ര്യം, റാ​ന്പ്, വൈ​ദ്യു​തി എ​ന്നി​വ അ​ധി​കൃ​ത​ർ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ബൂ​ത്തു​ക​ളി​ൽ കാ​ത്തു​നി​ൽ​ക്കാ​തെ​ത​ന്നെ വോ​ട്ടു ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണം ഒ​രു​ക്കും.

വോ​ട്ടു ചെ​യ്യു​ന്പോ​ൾ
ശ്ര​ദ്ധി​ക്കാ​ൻ

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തു​ന്ന​വ​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഇ​വ​യാ​ണ്:

വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്പോ​ൾ തി​രി​ച്ച​റി​യ​ൽ വി​വ​ര​ങ്ങ​ൾ പോ​ളിം​ഗ് ഓ​ഫീ​സ​ർ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത പോ​ളിം​ഗ് ഓ​ഫീ​സ​റെ സ​മീ​പി​ക്കു​ന്പോ​ൾ വി​ര​ലി​ൽ മ​ഷി പു​ര​ട്ടും. തു​ട​ർ​ന്ന് ര​ജി​സ്റ്റ​റി​ൽ ഒ​പ്പ്, വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​തു ക​ഴി​യു​ന്പോ​ൾ സ്ലി​പ്പ് ന​ൽ​കും.

സ്ലി​പ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്കു കൈ​മാ​റ​ണം. ഓ​ഫീ​സ​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ബാ​ല​റ്റ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി വോ​ട്ട് ചെ​യ്യാ​ൻ യ​ന്ത്രം സ​ജ്ജ​മാ​ക്കും.

ബാ​ല​റ്റ് ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്പോ​ൾ, ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ലെ ചു​വ​ന്ന ബി​സി ലൈ​റ്റും ബാ​ല​റ്റ് യൂ​ണി​റ്റി​ലെ പ​ച്ച റെ​ഡി ലൈ​റ്റും പ്ര​കാ​ശി​ക്കും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്ന് ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പോ​ളിം​ഗി​ന് വോ​ട്ടിം​ഗ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി സ​ജ്ജീ​ക​രി​ച്ച മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റി​ലെ​യും പ​ച്ച ലൈ​റ്റ് പ്ര​കാ​ശി​ച്ചു നി​ൽ​ക്കും.

വോ​ട്ടു രേ​ഖ​പ്പെ​ടു​ത്ത​ൽ

ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ ഓ​രോ വോ​ട്ട​റും ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യ്ക്ക് ഓ​രോ വോ​ട്ട് വീ​തം ആ​കെ മൂ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം.

ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്ന ക്ര​മ​ത്തി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​ങ്ങ​ളു​മു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ൽ ഉ​ണ്ടാ​കും.
വോ​ട്ട് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന് നേ​രേ​യു​ള്ള ബ​ട്ട​ണ്‍ അ​മ​ർ​ത്ത​ണം.

ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്പോ​ൾ ബീ​പ് ശ​ബ്ദം കേ​ൾ​ക്കു​ക​യും സ്ഥാ​നാ​ർ​ഥി​യു​ടെ ബ​ട്ട​ണി​ന് നേ​രേയു​ള്ള ലൈ​റ്റ് തെ​ളി​യു​ക​യും ചെ​യ്യും. ഇ​ത് വോ​ട്ട് ആ ​സ്ഥാ​നാ​ർ​ഥി​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു.

മ​റ്റ് ര​ണ്ടു ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ടു​ക​ളും മു​ക​ളി​ൽ പ​റ​ഞ്ഞ രീ​തി​യി​ൽ ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ൾ പി​ങ്ക് നി​റ​ത്തി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​ത് നീ​ല​യു​മാ​ണ്.

മൂ​ന്നു ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ൽ ശ​രി​യാ​യ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ നീ​ണ്ട ബീ​പ് ശ​ബ്ദം കേ​ൾ​ക്കാം.

ഒ​ന്നോ ര​ണ്ടോ ത​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ട് ചെ​യ്യാ​തെ ഒ​ഴി​വാ​ക്കാ​ൻ വോ​ട്ട​ർ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​സാ​ന​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ലെ ചു​വ​ന്ന എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി വോ​ട്ടിം​ഗ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്ക​ണം. എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തു​ന്പോ​ൾ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യ​താ​യി സൂ​ചി​പ്പി​ച്ച് നീ​ണ്ട ബീ​പ് ശ​ബ്ദം ഉ​ണ്ടാ​കും.

ഒ​ന്നോ ര​ണ്ടോ ത​ല​ങ്ങ​ളി​ലെ വോ​ട്ട് ഒ​ഴി​വാ​ക്കി വോ​ട്ടിം​ഗ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ മാ​ത്ര​മേ എ​ൻ​ഡ് ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ.

മൂ​ന്ന് ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ൽ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല.

വോ​ട്ട​ർ എ​ൻ​ഡ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ഒ​രു ത​ല​ത്തി​ലേ​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.

ര​ണ്ട് ബ​ട്ട​ണു​ക​ൾ ഒ​രേ സ​മ​യം അ​മ​ർ​ത്തി​യാ​ൽ ഒ​രു വോ​ട്ടേ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. ഒ​രു ബ​ട്ട​ണ്‍ ഒ​ന്നി​ല​ധി​കം ത​വ​ണ അ​മ​ർ​ത്തി​യാ​ലും ഒ​രു വോ​ട്ടേ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ.
വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ദ്ധി​മു​ട്ടോ സം​ശ​യ​മോ ഉ​ണ്ടെ​ങ്കി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണം.

Tags : Local Elections nattuvisesham local news

Recent News

Corehub Up