x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി​യി​ലെ പ​ഴ​യ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: September 15, 2026 04:28 AM IST | Updated: September 15, 2026 04:28 AM IST

വൈ​ത്തി​രി​യി​ലെ പ​ഴ​യ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം.

വൈ​ത്തി​രി: പൊ​ഴു​ത​ന റോ​ഡി​ൽ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് എ​തി​ർ​വ​ശ​ത്തു​ള്ള​തും സ​മൂ​ഹി​ക വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യ​തു​മാ​യ പ​ഴ​യ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ളും മേ​ൽ​ക്കൂ​ര​യും ജീ​ർ​ണി​ച്ച നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും ഓ​ടു​ക​ളും ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

സ​മീ​പം സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റും മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​വ​സ​വും പ​ഴ​യ കെ​ട്ടി​ട​ത്തി​ന് അ​ടു​ത്തു​കൂ​ടി പോ​കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ന്ധ​അ​ക​ത്ത് പ്ര​വേ​ശി​ക്ക​രു​ത്ന്ധ എ​ന്ന ബോ​ർ​ഡ് ചു​വ​രി​ൽ പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ വേ​ലി​ക്കെ​ട്ടു​ക​ളോ ഇ​ല്ല.

കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ചു​റ്റു​മ​തി​ൽ കെ​ട്ടി ഭ​ദ്ര​മാ​ക്കി പൊ​തു ആ​വ​ശ്യ​ത്തി​ന് പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ഴ​യ കെ​ട്ടി​ട​വും പ​രി​സ​ര​വും സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ മ​ദ്യ​പാ​നി​ക​ളും മ​റ്റും താ​വ​ള​മാ​ക്കു​ക​യാ​ണ്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.​പ​ഴ​യ കെ​ട്ടി​ട​ത്തി​ന് പി​ന്നി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : District News Nattuvishesham veterinary hospital Vythiri

Recent News

Corehub Up