x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന്

വെബ് ഡെസ്ക്
Published: August 16, 2026 11:19 PM IST | Updated: August 16, 2026 11:19 PM IST

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത്.

കു​ള​ത്തൂ​പ്പു​ഴ : കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട കു​ള​ത്തൂപ്പു​ഴ​യി​ല്‍ പി​ന്നീ​ട് ന​ട​ന്ന​ത് വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും. എ​ന്നാ​ല്‍ ബ​ഷീ​ര്‍ എ​ന്ന വ​യോ​ധി​ക​ന്‍ കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു ആ​ഴ്ച​ക​ള്‍ പി​ന്നി​ടു​മ്പോ​ഴും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്തു​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​മെ​ന്നും സൗ​രോ​ര്‍​ജ വേ​ലി​ക​ള്‍ വേ​ഗ​ത്തി​ല്‍ സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി ഉ​ള്‍​പ്പെടെ ന​ല്കി​യ വാ​ക്കു​ക​ളെ​ല്ലാം പാ​ഴ്‌വാ​ക്കാ​യി.

ഇ​പ്പോ​ഴും കാ​ട്ടു​പോ​ത്തു​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തു​ക​യാ​ണ്. കു​ള​ത്തൂ​പ്പു​ഴ പ​ട്ട​ണ​ത്തോ​ട് ചേ​ര്‍​ന്നു​ള്ള 16 ഏ​ക്ക​റി​ല്‍ നി​ന്നു പു​റ​ത്തു​വ​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റു​ന്ന​തി​നി​ടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ജെ​റി​ന്‍ ജെ​യിം​സ് വീ​ടി​ന് വ​ശ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ള്‍ കാ​ണു​ന്ന​ത് തൊ​ട്ട​ടു​ത്ത് മ​തി​ലി​നോ​ടു ചേ​ര്‍​ന്ന് കൂ​റ്റ​ന്‍ കാ​ട്ടു​പോ​ത്തു​ക​ളെ​യാ​യി​രു​ന്നു. ഉ​ട​നെ ബ​ഹ​ളം വ​ച്ചും നാ​ട്ടു​കാ​രെ കൂ​ട്ടി​യും കാ​ട്ടു​പോ​ത്തു​ക​ളെ സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​ രു​ന്നു.

എ​ന്നാ​ല്‍ മാ​സ​ങ്ങ​ളാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ള്‍ ഇ​പ്പോ​ഴും അ​വി​ടെ ത​ന്നെ തു​ട​രു​ക​യാ​ണ്. നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് ഉ​ള്‍​പ്പ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നാ​യി പ്ര​ത്യേ​ക ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പി​ന്നീ​ട് വേ​ഗ​ത്തി​ല്‍ സോ​ളാ​ര്‍ വേ​ലി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നു​മാ​യി​രു​ന്നു വ​നംവ​കു​പ്പ് മു​മ്പ് നൽകി​യ ഉ​റ​പ്പ്. പ്ര​വ​ര്‍​ത്ത​നം ഈ​മാ​സം ഒ​മ്പ​തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും നാ​ട്ടു​കാ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​റ​പ്പ് പാ​ലി​ച്ചില്ലെന്നു മാ​ത്ര​മ​ല്ല പ​ഴ​യ​തി​നേ​ക്കാ​ള്‍ കാ​ട്ടു​പോ​ത്തു​ക​ള്‍ ഇ​പ്പോ​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ബ​ഷീ​ര്‍ മ​രി​ച്ച​പ്പോ​ള്‍ വ​ലി​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച ഇ​ട​തു​പ​ക്ഷ​വും സ​മ​ര​ത്തെ ആ​ക്ഷേ​പി​ച്ചു ത​ള്ളി​യ ഭ​ര​ണ​പ​ക്ഷ​വും ഇ​പ്പോ​ള്‍ മൗ​ന​ത്തി​ലാ​ണ്. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up