x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ ഒ​പി​യി​ലും കാ​ത്തി​രി​പ്പ് നീ​ളു​ന്നു

വെബ് ഡെസ്ക്
Published: September 1, 2026 12:43 AM IST | Updated: September 1, 2026 12:43 AM IST

ഒ​പി വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​കാ​ല​ത്ത് ചി​കി​ത്സ​തേ​ടി കാ​ത്തി​രി​ക്കു​ന്ന​വ​ർ.

നീ​ലേ​ശ്വ​രം: മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ജ​ന​റ​ൽ ഒ​പി സേ​വ​ന​ങ്ങ​ൾ​ക്കു പോ​ലും കാ​ത്തി​രി​പ്പ് നീ​ളു​ന്നു. ജ​ന​റ​ൽ ഒ​പി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​രെ​ങ്കി​ലും ആ​വ​ശ്യ​മു​ള്ളി​ട​ത്ത് മി​ക്ക​പ്പോ​ഴും ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​ല​പ്പോ​ഴും നി​ശ്ചി​ത​സ​മ​യം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​വ​ർ ത​ന്നെ ജോ​ലി തു​ട​രേ​ണ്ട അ​വ​സ്ഥ​യാ​ണ്.
ക​ഴി​ഞ്ഞ​യാ​ഴ്ച ഓ​ണ​വും മെ​ഡി​ക്ക​ൽ പി​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും ഒ​രു​മി​ച്ചു​വ​ന്ന​പ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ ഒ​പി സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന നി​ല​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴി​നു ശേ​ഷം ഒ​പി ടി​ക്ക​റ്റ് ന​ൽ​കാ​തെ രോ​ഗി​ക​ളെ തി​രി​ച്ച​യ​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ പോ​ലു​മു​ണ്ടാ​യി. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ അ​വ​ശ​നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ​യും​കൊ​ണ്ട് വീ​ണ്ടും കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​ണ്ടി പി​ടി​ക്കേ​ണ്ട നി​ല​യി​ലാ​യി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്രം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​മ്പോ​ൾ പ​ല​പ്പോ​ഴും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ നോ​ക്കാ​ൻ പോ​കേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ ജ​ന​റ​ൽ ഒ​പി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്നു.

നേ​ത്ര​രോ​ഗം, അ​സ്ഥി​രോ​ഗം, ഇ​എ​ൻ​ടി, ത്വ​ക്ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രി​ല്ലാ​താ​യി​ട്ട് കാ​ല​ങ്ങ​ളാ​യി. ഏ​റെ​ക്കാ​ല​മാ​യി സ്ഥി​രം ഗൈ​ന​ക്കോ​ള​ജി​സ്റ്റും ഇ​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് ജ​ന​റ​ൽ ഒ​പി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കു​ത​ന്നെ അ​ങ്ങോ​ട്ടു പോ​കേ​ണ്ടി​വ​രു​ന്ന​ത്.

അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ ഈ​യാ​ഴ്ച തി​രി​ച്ചെ​ത്തു​മെ​ന്നും ഇ​തോ​ടെ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം തീ​രു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ പ​ല​ർ​ക്കും പി​ജി പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തോ​ടെ ആ​ഴ്ച​ക​ൾ​ക്ക​കം ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടാ​നാ​ണ് സാ​ധ്യ​ത. അ​പ്പോ​ഴേ​ക്കും ക​രാ​ർ നി​യ​മ​ന​ത്തി​ലൂ​ടെ​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham Districtnews Deepikanews Taluk Hospital

Recent News

Corehub Up