ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ബീമാപള്ളിക്കു സമീപത്തുനിന്നും പോലീസ് പിടികൂടിയ ലഹരി വസ്തുക്കള്‍.
പൂന്തുറ: ഓപ്പറേഷന് തൂഫാന്‍ന്റെ ഭാഗമായി ബീമാപളളി ഭാഗത്ത് പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 38 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
ബീമാപള്ളി സ്വദേശിയായ ഫിറോസ് ആണു പിടിയിലായത്. ശംഖുംമുഖം എസിപിയുടെ നേതൃത്വത്തിലുളള ഓപ്പറേഷന് അഡീഷണല്‍ സ്ക്വഡ് ബീമാപള്ളിക്കു സമീപമുള്ള വിവിധ കടകളില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, ശംഭു, കൂള്‍ലിപ് ഇനങ്ങളില്‍പ്പെട്ട ലഹരി വസ്തുക്കള്‍ എന്നിവ പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ലഹരി വസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖല കണ്ടെത്തുന്നതിനുള്ള നടപടികളും പോലീസ് വ്യക്തമാക്കി.
Tags : nattu vishesham narcotics worth