കുമ്പള: കുമ്പളയ്ക്കു സമീപം ഷിറിയ മുട്ടത്ത് 19.34 ഗ്രാം എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയിലായി. ഉള്ളാൾ പെർമന്നൂരിലെ സയ്യിദ് അഫ്രിദി (28) യാണ് കുമ്പള പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച അർധരാത്രി 12 ഓടെ മറ്റൊരു കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പോലീസ് സംഘമാണ് ഇയാളെ പിടിച്ചത്.
സർവീസ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രിദി പോലീസ് വാഹനം കണ്ട് ഇറങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. എസ്ഐ സി. സനിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റിന്റെ പോക്കറ്റിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. രണ്ട് മൊബൈൽ ഫോണുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
Tags : nattu vishesham arrested with MDMA