മങ്കട ഉപജില്ലാ ശാസ്ത്രോത്സവം പി. ജുവൈരിയ ഉദ്ഘാടനം ചെയ്യുന്നു.
കടുങ്ങപുരം: മങ്കട ഉപജില്ലാ ശാസ്ത്രോത്സവം കടുങ്ങപുരം ഗവണ്മെന്റ് ഹൈസ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജുവൈരിയ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയം, ഐടി മേളകളില്‍ മൂന്ന് ദിവസങ്ങളിലായി 6000-ത്തിലധികം പ്രതിഭകള്‍ മത്സരിക്കും. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മങ്കട എഇഒ ജോസ്മി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരന്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍.സുമലത, വൈസ് പ്രസിഡന്റ് അമ്പിളി പുന്നക്കാട്ട്കുഴി, സ്ഥിരംസമിതി അധ്യക്ഷന്‍ മുഹമ്മദാലി മഞ്ഞളാംകുഴി, അംഗങ്ങളായ പി.കെ. അലി, യു. സഫിയ, മുഹമ്മദ് ഫസലുദ്ദീന്‍, മിനിഷ ഹീദ, കെ.ജി. അനുപമ , കെ.പി.എസ്. പൂക്കോയ തങ്ങള്‍, അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.